Post Header (woking) vadesheri

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികൻ മരിച്ചു.

Above Post Pazhidam (working)

ചാവക്കാട് : വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ സ്വദേശി കൈതക്കൽ സുലൈമാൻ മകൻ മുഫീദ്
(26) ആണ് മരിച്ചത്. സെപ്റ്റംബർ 9 ന് ബുധനാഴ്ച പുലർച്ചെ 4 ന് മന്ദലംകുന്ന് എടയൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത് .

Ambiswami restaurant

അരമണിക്കൂറിനുള്ളില്‍ മറ്റൊരു ബൈക്കും ഇവിടെ അപകടത്തില്‍ പെട്ടിരുന്നു തിരൂർ സ്വദേശിയാണ് അപകടത്തില്‍ പെട്ടത് ഇയാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്
മുതുവട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ച മുഫീദിന്റെ നില ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മുഫീദ് ഇന്ന് മരണത്തിനു കീഴടങ്ങി..

Second Paragraph  Rugmini (working)