Madhavam header

ചേറ്റുവ പാലത്തിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

ചാവക്കാട്: ദേശീയപാത ചേറ്റുവ പാലത്തിനു മുകളിൽ കണ്‍ടെയ്ന്‍ ലോറിയും മിനിലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക് . മിനിലോറി ഡ്രൈവർ വയനാട് കൈതമന സെബാസ്റ്റ്യന്റെ മ കൻ ജോൺസൻ ( 37 ) , കണ്ടെയ്നർ ലോറി ഡവർ മതിലകം ചെമ്പിട്ടുവീട്ടിൽ മുഹമ്മദിന്റെ മകൻ റാഫി ( 41 ) എന്നിവർക്കാണ് പരിക്ക് . ഇന്നു പുലർച്ചെ മൂന്നരയോടെയാണ് അപകടം . എറണാകുളത്തുനിന്ന്ടൽ കയറ്റി ചങ്ങരംകുളത്തേക്ക് പോ കുകയായിരുന്നു കണ്ടെയ്നർ ലോറി . വയനാട്ടിൽനിന്ന് പച്ചക്കാ യ കയറ്റി എറണാകുളത്തേക്ക് പോകുകയായിരുന്നു മിനിലോറി . മുഖാമുഖം നടന്ന ഇടിയുടെ ആഘാതത്തിൽ ജോൺസൻ ലോറിക്കുള്ളിൽ കുടുങ്ങി . അരമണിക്കൂറോളം അകത്ത് കുടുങ്ങിയ ജോൺസനെ ഗുരുവായൂരിൽനിന്നെത്തിയ അഗ്നിശമനസേനയുടെ നേതൃത്വത്തിൽ മിനിലോറി വെട്ടിപൊളിച്ചാണ് പുറത്തെടു ത്തത് . ഇരുവരേയും ചേറ്റുവ ടി.എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ദേശീയപാതയിൽ ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Vadasheri Footer