Post Header (woking) vadesheri

എ.സി. ഹനീഫ ചരമവാര്‍ഷികം ആചരിച്ചു

Above Post Pazhidam (working)

ചാവക്കാട് : ഗുരുവായൂര്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്ന ഹനീഫയുടെ ആറാം ചരമവാര്‍ഷികം ആചരിച്ചു .വസന്തം കോര്‍ണറില്‍ നടന്ന അനുസ്മരണയോഗം ഡിസിസി സെക്രട്ടറി പി. യതീന്ദ്രദാസ് ഉത്ഘാടനം ചെയ്തു .യു. ഡി. എഫ്. കണ്‍വീനര്‍ കെ.നവാസ് അദ്ധ്യഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി.ഷാനവാസ് അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ ടി. എച്ച്.റഹീം, ആന്റോ തോമസ്, സി.സാദിഖലി , ആര്‍. കെ.നൗഷാദ്, എ. കെ.മുഹമ്മദാലി, ഹനീഫയുടെ സഹോദരങ്ങളായ എ. സി.ഉമ്മര്‍, എ. സി.സറൂക്ക് എന്നിവര്‍ സംസാരിച്ചു.

Ambiswami restaurant