Madhavam header
Above Pot

തൃശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച 2,500 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 16.52%

തൃശൂര്‍ : ജില്ലയില്‍ ശനിയാഴ്ച്ച 2,500 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,418 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം  12,692 ആണ്. തൃശൂര്‍ സ്വദേശികളായ 81 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,45,431 ആണ്. 3,30,898 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.52% ആണ്.

  ജില്ലയില്‍  ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 2,483 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 05  ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ  06 പേര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 180 പുരുഷന്‍മാരും 173 സ്ത്രീകളും പത്ത് വയസ്സിനു താഴെ 85 ആണ്‍കുട്ടികളും 77 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

Astrologer

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 223
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 646
സര്‍ക്കാര്‍ ആശുപത്രികളില്‍ – 385
സ്വകാര്യ ആശുപത്രികളില്‍ – 508
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 992

കൂടാതെ 7,438 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2,170 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 338 പേര്‍ ആശുപത്രിയിലും 1,832 പേര്‍ വീടുകളിലുമാണ്.

     15,135 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 8,238  പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 6,688 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 209 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 25,72,202 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.


വടക്കേക്കാട്, പെരിഞ്ഞനം, പഴഞ്ഞി, മറ്റത്തൂര്‍ എന്നിവിടങ്ങളില്‍ നാളെ (08) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 49,404 41,660
മുന്നണി പോരാളികള്‍ 39,530 27,277
18-44 വയസ്സിന് ഇടയിലുളളവര്‍ 3,49,175 39,740
45 വയസ്സിന് മുകളിലുളളവര്‍ 8,95,325 4,67,561
ആകെ 13,33,434 5,76,238

Vadasheri Footer