Header 1 vadesheri (working)

മുഴുവൻ പ്രതികളെയും പിടികൂടിയില്ല , സർക്കാരിനെതിരെ അഭിമന്യുവിന്റെ കുടുംബം

Above Post Pazhidam (working)

മൂന്നാര്‍: മഹരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യു കൊലപ്പെട്ടിട്ട് ഒരു വര്‍ഷത്തോളമായിട്ടും മുഴുവന്‍ പ്രതികളേയും പിടികൂടാത്തതിനെതിരെ കുടുംബം പരസ്യമായി രംഗത്ത്. അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന വിമര്‍ശനവുമായി അഭിമന്യുവിന്റെ കുടുംബം രംഗത്തെത്തി.
മുഴുവന്‍ പ്രതികളേയും ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതികളെ കണ്ടെത്തി ശിക്ഷിച്ചില്ലെങ്കില്‍ കോടതിക്ക് മുന്നില്‍ ജീവനൊടുക്കുമെന്നും പിതാവ് മനോഹരന്‍ പറഞ്ഞു.

First Paragraph Rugmini Regency (working)

new consultancy

അഭിമന്യുവിന്റെ കഥ പറയുന്ന നാന്‍ പെറ്റ മകന്‍ എന്ന സിനിമയെ കുറച്ച് മന്ത്രി എംഎം മണി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിനടിയില്‍ അന്വേഷണത്തിലെ അതൃപ്തി അറിയിച്ച് അഭിമന്യുവിന്റെ അമ്മാവന്‍ കമന്റിട്ടിട്ടുണ്ട്. അഭിമന്യു മരിച്ച് ഒരു വര്‍ഷം ആകാനായി. ചില പ്രതികള്‍ വിദേശത്തേക്ക് പോയെന്ന് പറയപ്പെടുന്നു. അന്വേഷണം എവിടംവരെയായി എന്നറിയില്ല. പോലീസുകാരെ മൊബൈലില്‍ ബന്ധപ്പെട്ടിട്ട് അവര്‍ പ്രതികരിക്കുന്നില്ല. മന്ത്രിയില്‍ നിന്ന് മറുപടി പ്രതീക്ഷിക്കുന്നു. എന്നാണ് അമ്മാവന്‍ കമന്റിട്ടത്. കഴിഞ്ഞ വര്‍ഷം ജൂലായ് രണ്ടിനാണ് മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഭിമന്യു കൊല്ലപ്പെട്ടത്. കേസില്‍ ഇരുപതോളം പോപുലര്‍ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയെങ്കിലും അഭിമന്യുവിനെ കുത്തിയെന്ന് പറയപ്പെടുന്ന ഷഹലിനെ ഇതുവരെയും കണ്ടെത്തിയിട്ടില്ല.

Second Paragraph  Amabdi Hadicrafts (working)

buy and sell new