അഭയകേസ് പ്രതികള്‍ക്ക് പരോള്‍, സർക്കാരിന് ഹൈക്കോടതിയുടെ നോട്ടിസ്
കൊച്ചി: അഭയ കേസിലെ പ്രതികൾക്ക് ചട്ടവിരുദ്ധമായി പരോൾ അനുവദിച്ചു എന്നാരോപിച്ച് നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് നോട്ടിസ്. സർക്കാരിന് പുറമേ ജയിൽ ഡിജിപിയ്ക്കും പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കും ഹൈക്കോടതി നോട്ടിസ് അയച്ചു. സിബിഐ കോടതി ശിക്ഷിച്ച് അഞ്ചുമാസം തികയും മുന്‍പ് പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്നാണ് ഹർജിയിലെ ആരോപണം.
പരോൾ അനുവദിച്ചത് സുപ്രീംകോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റിയാണെന്ന ജയിൽ ഡിജിപിയുടെ വിശദീകരണം കളവാണെന്നും ഹർജിയിൽ പറയുന്നു. പ്രതികളുടെ പരോൾ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കലാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ മെയ് 11 നാണ് 90 ദിവസം ഫാ.തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും പരോൾ അനുവദിച്ചത്.