രാജ്യത്ത് 24 മണിക്കൂറിനിടെ 37,154 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 37,154 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 724 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇരുപതിനായിരത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Above Pot

രാജ്യത്തെ രോഗമുക്തി നിരക്ക് 97.22 ശതമാനമായി ഉയർന്നത് ഏറെ ആശ്വാസകരമാണ്. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ നിന്നും മരണ സംഖ്യയിൽ നേരിയ കുറവ് വന്നിട്ടുണ്ട്. ഏകദേശം ഒരു ലക്ഷത്തിലധികം രോഗികളാണ് കേരളത്തിലും മഹാരാഷ്ട്രയിലുമായി ചികിത്സയിലുള്ളത്.