Header 1 = sarovaram
Above Pot

അഗതി മന്ദിരത്തിലെ അന്തേവാസികളുടെ കൂടെ മുസ്ലിം ലീഗ് ഈദ് ആഘോഷിച്ചു

ഗുരുവായൂർ : മുസ്ലിം ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെട്ട് സർക്കാർ അഗതിമന്ദിരങ്ങളിൽ കഴിയുന്നവരുടെ കൂടെ ഈദ് ആഘോഷിച്ചു. ഗുരുവായൂർ അഗതി മന്ദിരത്തിലെ നാല്പതോളം വരുന്ന അന്തേ വാസികൾക്ക് പെരുന്നാൾ വസ്ത്രം നൽകി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ് ഉദ്ഘാടനം നിർവഹിച്ചു കെഎംസിസി അബുദാബി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെ ആയിരുന്നു ആഘോഷം .

Astrologer

മുസ്ലിം ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡണ്ട് എം. വി ഷക്കീർ അധ്യക്ഷത വഹിച്ചു. തുടർന്ന് ചേർന്ന പരിപാടിയിൽ മുസ്ലിം ലീഗ് ജില്ലാ ട്രഷറർ ആർ വി അബ്ദുറഹീം ഭാരവാഹികളായ പി കെ അബൂബക്കർ, സി. അഷ്റഫ്, ഗുരുവായൂർ മുനിസിപ്പൽ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ, ഒ.കെ.ആർ. മണികണ്ഠൻ, നിഖിൽ ജി കൃഷ്ണൻ കൗൺസിലർമാരായ സൂരജ്, മഹറൂഫ്, മുസ്ലിം ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി വി ഉമ്മർ കുഞ്ഞി, അബുദാബി കെഎംസിസി തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി പി വി ജലാൽ, ജില്ലാ വൈസ് പ്രസിഡണ്ട് ജലീൽ കാര്യാടത്ത്, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെബീർ പുന്നയൂർ, നിയോജകമണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ ലത്തീഫ് പാലയൂർ, എൻ കെ അബ്ദുൽ വഹാബ്, വി മായിൻകുട്ടി, കെഎംസിസി നേതാക്കളായ മുജീബ് റഹ്മാൻ, കെ കെ അബ്ദുൽ സമദ്, ഷെബിൻ അവിയൂർ, റഷീദ് അൻവരി, സി. മൊയ്തുട്ടി, ഫഹദ് വീരാൻകുട്ടി, പി പി അഷ്‌റഫ്‌ എംഎസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി ആരിഫ് പാലയൂർ, യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നസീഫ് യൂസഫ്, എംഎസ്എഫ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വക്കറ്റ് നാസിഫ്, തുടങ്ങിയവർ സംസാരിച്ചു .തുടർന്ന് പെരുന്നാൾ സദ്യ യും നൽകി

Vadasheri Footer