Post Header (woking) vadesheri

എ.എച്ച് മൊയ്തുട്ടിയെ അനുസ്മരിച്ചു

Above Post Pazhidam (working)

ചാവക്കാട് : എൻ.സി.പി. മുൻ സo സ്ഥാനകമ്മിറ്റി അംഗവും, ദീർഘകാലം പുന്നയ്യർ മണ്ഡലം കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന എ.എച്ച് മൊയ്തുട്ടിയുടെ ഒന്നാം ചരമവാർഷികത്തിൽ അനുസ്മരണ സദസ്സ് നടത്തി എൻ സി പി. പുന്നയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സദസ്സ് എൻ.സി.പി. സംസ്ഥാന വൈസ് പ്രസിഡണ്ട് . പി കെ.രാജൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. എൻ.സി പി. സംസ്ഥാന ജനറൽ സെക്രട്ടറി .എ.വി. വല്ലഭൻ മുഖ്യ പ്രഭാഷണം നടത്തി മണ്ഡലം പ്രസിഡണ്ട് പി.വി. ജാബിർ അദ്ധ്യക്ഷത വഹിച്ചു.

Ambiswami restaurant

ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി.എ മുഹമ്മദ് ഷാഫി, കെ.വി. പ്രവീൺ, ഇ.പി.സുരേഷ് കുമാർ. ട്രഷറർ സി.കെ.രാധാകൃഷ്ണൻ ബ്ലോക്ക് പ്രസിഡണ്ട് കെ.ആർ സുനിൽ കുമാർ, എം.കെ.ഷംസുദ്ദീൻ, പി.എസ് പി നസീർ , അബ്ദുൽ ജലീൽ ,എ.കെ. ജനാർദ്ദനൻ, വാലിയിൽ അലിക്കുട്ടി .എ.എസ്. ഷിഹാബ്, എ.റ്റി റഷീദ്.ആർ.ടി എ ഗഫൂർ, ബൈജു മൊയ്തുട്ടി കെ. ബാലകൃഷ്ണൻ ടി.പി.മനാഫ്,, നാലകത്ത് മുഹമ്മദുണ്ണി ഹാജി, മുംതാസ് ഹംസ എന്നിവർ പ്രസംഗിച്ചു