Post Header (woking) vadesheri

‘അമാല്‍ഗം’ പ്രദര്‍ശന- വിപണന മേള കൂട്ടുങ്ങലിൽ.

Above Post Pazhidam (working)

ചാവക്കാട്:ചാവക്കാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വയംസംരംഭകരായ വനിതകളുടെ കൂട്ടായ്മയായ അമാല്‍ഗംവിമന്‍സ്എന്റര്‍പ്രണേഴ്സ്ഫോറത്തിന്റെ മെഗാപ്രദര്‍ശന-വിപണനമേള ഡിസംബര്‍അഞ്ച്,ആറ്തീയതികളിലായിനടക്കുമെന്ന്അമാല്‍ഗംസ്ഥാപകരായ ഷബാന നൗഷാദലി, അസ്‌നമുഹമ്മദ്എന്നിവര്‍ വാർത്ത സമ്മേളനത്തില്‍അറിയിച്ചു.

Srepathi

ചാവക്കാട്കൂട്ടുങ്ങല്‍ചത്വരത്തില്‍നടക്കുന്ന മേള അഞ്ചിന് രാവിലെ 10-ന് എന്‍.കെ. അക്ബര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സന്‍ എ.എച്ച്. അക്ബര്‍ മുഖ്യാതിഥിയാവും. 40-ലേറെ വനിതാസംരംഭകരുടെ അമ്പതില്‍പരം സ്റ്റാളുകള്‍ മേളയിലുണ്ടാവും.

Second Paragraph  Bridalls (working)

നാട്ടുകാരായ വനിതാ സംരംഭകര്‍ ഒരുക്കുന്ന നൂതനഉല്‍പ്പന്നങ്ങളുടെയും വ്യത്യസ്ത രുചിക്കൂട്ടുകളുടെയുംവിപുലമായ പ്രദര്‍ശന-വിപണന ശാലകള്‍, പ്രശസ്ത സംരംഭകരും അക്കാദമിസ്റ്റുകളും നയിക്കുന്ന സംരംഭകത്വ ബോധവത്ക്കരണ ക്ലാസുകള്‍,കുട്ടികള്‍ക്കായുള്ള മത്സരങ്ങള്‍, മറ്റ് വിനോദപരിപാടികള്‍ എന്നിവ മേളയുടെ ഭാഗമായി ഉണ്ടാവും. രാവിലെ 10 മുതല്‍ രാത്രി ഒമ്പതു വരെയാണ് മേള.