
എൽ എഫ് കോളേജിൽ ‘നിഴൽക്കുത്ത്’ പുസ്തക ചർച്ച സംഘടിപ്പിച്ചു.

ഗുരുവായൂർ: കലാലയ അന്തരീക്ഷത്തിൽ വായനയുടെയും സർഗ്ഗാത്മകതയുടെയും പുത്തൻ അലയൊലികൾ തീർത്തുകൊണ്ട് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. കോളേജ് ലൈബ്രറിയുടെയും റീഡേഴ്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രശസ്ത എഴുത്തുകാരൻ സുരേന്ദ്രൻ മങ്ങാട്ടിന്റെ ‘നിഴൽക്കുത്ത്’ എന്ന കഥാസമാഹാരത്തെ ആസ്പദമാക്കിയാണ് സംവാദം നടന്നത്.

കോളേജ് സെമിനാർ ഹാളിൽ നടന്ന വർണ്ണാഭമായ ചടങ്ങ് പ്രശസ്ത നടനും സാംസ്കാരിക പ്രവർത്തകനുമായ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. പുതിയ കാലഘട്ടത്തിൽ വായനയും സാഹിത്യ ചർച്ചകളും വിദ്യാർത്ഥികളിൽ സാംസ്കാരിക അവബോധം വളർത്തുന്നതിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പാൾ . സി. (ഡോ.) ജെ. ബിൻസി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

തുടർന്ന് നടന്ന പുസ്തക ചർച്ചയ്ക്ക് പ്രശസ്ത കവികളായ ഡോ. രാവുണ്ണി, . സെബാസ്റ്റ്യൻ, ഹംസ അറയ്ക്കൽ എന്നിവരും വിദ്യാർത്ഥി പ്രതിനിധികളായ ജുസൈല കെ., അനുശ്രീ കെ. എസ്. എന്നിവരും ചർച്ചക്ക് നേതൃത്വം നൽകി. തുടർന്ന് ഗ്രന്ഥകർത്താവ് സുരേന്ദ്രൻ മങ്ങാട്ട് വിദ്യാർത്ഥികളുമായി സംവദിക്കുകയും മറുപടി പ്രസംഗം നടത്തുകയും ചെയ്തു.
ചടങ്ങിൽ ദേവനന്ദന കെ. സ്വാഗതവും, കോ-ഓർഡിനേറ്റർ . സി. (ഡോ.) ജോയ്സി എ. ജെ. ആശംസയും, . ബക്കർ കെ. കെ. നന്ദിയും രേഖപ്പെടുത്തി. കോ-ഓർഡിനേറ്റർ ഡോ. റോയ് മാത്യു എം. പരിപാടികൾ ഏകോപിപ്പിച്ചു. നിരവധി അധ്യാപകരും വിദ്യാർത്ഥികളും സഹൃദയരും ഗ്രന്ഥശാലാ പ്രവർത്തകരും സാഹിത്യ സംഗമത്തിൽ പങ്കെടുത്തു.

