Post Header (woking) vadesheri

മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട ,85 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Above Post Pazhidam (working)

പൊന്നാനി : മലപ്പുറം വെളിയങ്കോട് വൻ കഞ്ചാവ് വേട്ട ,85 കിലോ കഞ്ചാവുമായി യുവാവ അറസ്റ്റിൽ .വെളിയംകോട് പഴഞ്ഞിപാലം കറുപ്പം വീട്ടിൽ മുഹമ്മദ് അസ്‌ർ (23) ആണ് എക്സൈസിൻ്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ ചാക്കിലാക്കി സൂക്ഷിച്ച 85 കിലോയോളം കഞ്ചാവ് എക്സൈസ് സംഘം കണ്ടെത്തി.രഹസ്യവിവരത്തെ തുടർന്ന് പൊന്നാനി എക്സൈസ് ഇൻസ്പെ‌ക്ടർ വി. നൗഷാദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് വെളിയംകോട് മേഖലയിൽ പരിശോധന നടത്തിയത്.

Srepathi

വീട്ടിൽ അടച്ചിട്ട മുറിയിൽ 4 ചാക്കുകളിലായി നിറച്ച് സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.രാജസ്ഥാനിൽ നിന്ന് കാലികളെ എത്തിക്കുന്ന വാഹനത്തിലാണ് ഇയാൾ നാട്ടിലേക്ക് കഞ്ചാവ് എത്തിച്ചതെന്നും ന്യൂഇയർ – ക്രിസ്‌മസ് വിപണി ലക്ഷ്യമിട്ടാണ് എത്തിച്ചതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.ഇത്രയും വലിയ തോതിൽ കഞ്ചാവ് പ്രദേശത്ത് നിന്ന് പിടികൂടുന്നത് ആദ്യമാണെന്നും സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Second Paragraph  Bridalls (working)

പൊന്നാനി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി നൗഷാദിന്റെ നേതൃത്വത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പ്രഫുലചന്ദ്രൻ വിഎസ്, പ്രിവൻറിവ് ഓഫീസർ മാരായ വിനേഷ്. എംസി, ജ്യോതി. ടികെ, സിവിൽ എക്സൈസ് ഓഫീസർമാരായ കണ്ണൻ എസ്,ശ്രീജിത്ത് എസ്, അർജ്ജുൻ എപി, രാഹുൽപികെ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനോദ് കുമാർ ജി എന്നിവർ പങ്കെടുത്തു.