Post Header (woking) vadesheri

പുന്ന അയ്യപ്പ സുബ്രഹ്‌മണ്യക്ഷേത്രത്തില്‍ ദേശവിളക്ക് ഉത്സവം 29-ന്

Above Post Pazhidam (working)

ചാവക്കാട്: പുന്ന അയ്യപ്പ-സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ പുനര്‍ജ്ജനി ഗള്‍ഫ് വിളക്കാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശവിളക്ക് ഉത്സവവും അന്നദാനവും ഞായറാഴ്ച നടത്തുമെന്ന് വിളക്കാഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.

Srepathi

വൈകീട്ട് 6.30-ന് പേരകം ശിവക്ഷേത്രത്തില്‍നിന്ന് മാതൃസമിതിയുടെ 200 താലങ്ങളുടെയും വാദ്യഘോഷങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെ പുറപ്പെടുന്ന പാലക്കൊമ്പ് എഴുന്നള്ളിപ്പ് രാത്രി 9.30-ഓടെ ക്ഷേത്രത്തിലെത്തും. രാത്രി 11-ന് പന്തലില്‍ പാട്ട്, പുലര്‍ച്ചെ മൂന്നിന് പാല്‍ക്കിണ്ടി എഴുന്നള്ളിപ്പ്, വെട്ടുംതട, കനലാട്ടം-തിരി ഉഴിച്ചില്‍ എന്നിവയുണ്ടാവും. മരത്തംകോട് മഠപതി വിളക്ക് പാര്‍ട്ടിയാണ് വിളക്കുത്സവം നടത്തുന്നത്. ദേശവിളക്ക് ദിനത്തില്‍ ക്ഷേത്രത്തിലെ അന്നദാനപന്തലില്‍ മൂന്ന് നേരം അന്നദാനം ഉണ്ടാവും.

Second Paragraph  Bridalls (working)

ചെയര്‍മാന്‍ കെ.ആര്‍.മോഹനന്‍ മറ്റ് ഭാരവാഹികളായ കെ.കെ സുബ്രഹ്‌മണ്യന്‍, വിനോദ് പി. മേനോന്‍, വി.എ. സിദ്ധാര്‍ത്ഥന്‍, ടി.എ. ബാലസുബ്രഹ്‌മണ്യന്‍, വേണുഗോപാല്‍ കരിപ്പോട്ട്, എം.ടി. വിജയന്‍ എന്നിവർ വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു