Post Header (woking) vadesheri

കപ്ലിയങ്ങാട് വാദ്യകലാക്ഷേത്രത്തിലെ വിദ്യാർത്ഥികളുടെ അരങ്ങേറ്റം 27 ന്

Above Post Pazhidam (working)

ഗുരുവായൂര്‍: വടക്കേക്കാട് കപ്ലിയങ്ങാട് വാദ്യകലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍, മണ്ഡലകാല ആഘോഷത്തിന്റെ ഭാഗമായി വാദ്യകലാ രംഗത്തെ പ്രതിഭകള്‍ക്ക് ആദരവും, ഒൻപത് വിദ്യാർത്ഥികളുടെ പഞ്ചാരിമേള അരങ്ങേറ്റവും വെള്ളിയാഴ്ച്ച രാവിലെ 8 ന് കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രനടയില്‍ നടക്കു മെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Srepathi


മഞ്ജു ളാല്‍തറ മേളപ്രമാണി ഗുരുവായൂര്‍ ജയപ്രകാശിന്റെ നേതൃത്വത്തില്‍ ചേരുന്ന സദസ്സ്, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഭദ്രദീപം തെളിയിച്ച് ആരംഭിക്കും .മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, പകല്‍പ്പാനാചാര്യന്‍ ഉണ്ണികൃഷ്ണന്‍ എടവന, ഷണ്‍മുഖന്‍ തെച്ചിയില്‍, മുരളി വെള്ളാട്ട്, വെള്ളറക്കാട് ഷാജി, വീയാർ ഗുരുവായൂര്‍ എന്നിവരെ ചടങ്ങില്‍ ആദരിയ്ക്കും.

Second Paragraph  Bridalls (working)

കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, ഗുരുവായൂര്‍ ജ്യോതിദാസ്, വി.പി. ഉണ്ണികൃഷ്ണന്‍, കല്ലൂര്‍ ഉണ്ണികൃഷ്ണന്‍, ബാലന്‍ വാറണാട്ട്, കപ്ലിയങ്ങാട്ട് ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍, വാദ്യകലാക്ഷേത്രം ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും

വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രഭാരവാഹികളായ ധനീഷ് താമരശ്ശേരി, അശോകന്‍ വെട്ടിശ്ശേരി, ബാലന്‍ വാറണാട്ട്, ഗുരുവായൂര്‍ ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു

First Paragraph Jitesh panikar (working)