Post Header (woking) vadesheri

ശബരിമലയിൽ കളരിപ്പയറ്റിന് അനുമതി നിഷേധിച്ചതിൽ തപസ്യ പ്രതിഷേധിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ചാവക്കാട് വല്ലഭട്ട കളരിസംഘം 47 വർഷമായി ശബരിമലയിൽ വഴിപാടായി  നടത്തി വന്നിരുന്ന കളരിപ്പയറ്റ്അഭ്യാസപ്രകടനത്തിന് അനുമതി നിഷേധിച്ച തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിൽ തപസ്യ പ്രതിഷേധിച്ചു .

Srepathi

ഭാരതം പത്മശ്രീ നൽകി ആദരിച്ച സി. ശങ്കരനാരായണമേനോൻ (ഉണ്ണി ഗുരുക്കൾ)  ഗുരുക്കളുടെ  കീഴിൽ അഭ്യസിച്ച ഒരു കലാസപര്യയുടെ ശിഷ്യ പരമ്പരക്ക് ശബരിമലയിൽ വഴിപാടായി പോലും അഭ്യാസപ്രകടനം അയ്യപ്പന്  സമർപ്പിക്കാൻ അനുമതി നൽകുന്നില്ല എന്നത് കുറ്റകരമാണ്‌.

Second Paragraph  Bridalls (working)

47 വർഷമായി ശബരിമല സന്നിധാനത്ത് വഴിപാടായി നടത്തിവരുന്ന കളരിപ്പയറ്റ് പ്രദർശനത്തിന് അനുമതി നിഷേധിച്ച നടപടി പുനഃപരിശോധിക്കണമെന്ന് തപസ്യ കലാസാഹിത്യ വേദി തൃശ്ശൂർ ജില്ലാ സമിതി ആവശ്യപ്പെട്ടു.

യോഗത്തിൽ തപസ്യ ജില്ലാ അദ്ധ്യക്ഷൻ ശ്രീജിത്ത് മൂത്തേടത്ത് അദ്ധ്യക്ഷനായിരുന്നു. തപസ്യ   ജില്ലാ സിക്രട്ടറി മുരളി വെള്ളിത്തിരുത്തി പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. തപസ്യ കലാസാഹിത്യ വേദി സംസ്ഥാന സിക്രട്ടറി ടി.എസ്. നീലംബരൻ, ശ്രീകുമാർ ഇഴുവപ്പാടി എന്നിവർ സംസാരിച്ചു.

First Paragraph Jitesh panikar (working)