Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണ സമിതിയിൽ ഒഴിവുള്ള മൂന്ന് അംഗനങ്ങളുടെ സത്യപ്രതിജ്ഞ ഏകാദശി നാലിൽ ( ശനിയാഴ്ച ) നടക്കും . ഇത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം വൈകീട്ട് ഇറങ്ങി . ജീവനക്കാരുടെ പ്രതിനിധി പി എ അഭിലാഷ് , സി വി ബാലചന്ദ്രൻ , ശിവൻ പാലിയത്ത് എന്നിവർക്ക് രാവിലെ 11നു ദേവസ്വം കുറൂരമ്മ ഹാളിൽ നടക്കുന്ന ചടങ്ങി ദേവസ്വം കമ്മീഷണർ രാജ മാണിക്യം സത്യ വാചകം ചൊല്ലിക്കൊടുക്കും , ഇവരുടെ നിയമന ഉത്തരവ് അഡ്മിനിസ്ട്രേറ്റർ ഹരിഗോപാൽ വായിക്കും ..ദേവസ്വം ചെയർമാൻ അധ്യക്ഷത വഹിക്കും .

Srepathi

തൃത്താല ചാലിശ്ശേരി സ്വദേശിയായ ബാലചന്ദ്രൻ , പാലക്കാട് ഡി സി സി പ്രസിഡന്റ് ,കെ പി സി സി നിർവ്വഹ സമിതി അംഗം കെ പി സി സി വക്താവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് ..ഗുരുവായൂർ സ്വദേശിയായ ശിവൻ പാലിയത്ത് മുൻ ദേവസ്വം ജീവനക്കാരനും കോൺഗ്രസിന്റെ ബ്ളോക് ഭാരവാഹിയുമാണ് . . അഭിലാഷ് എളവള്ളി പറങ്ങനാട്ട് അശോകൻ എന്ന മുൻ കോൺഗ്രസ് നേതാവിന്റെ മകനും നിലവിൽ ബൂത്ത് പ്രസിഡന്റുമാണ് . ദേവസ്വത്തിലെ കോൺഗ്രസ് അനുകൂല സംഘടനയുടെ സജീവ പ്രവർത്തകൻ കൂടിയാണ്. ശിവൻ പാലിയത്തിനെയും അഭിലാഷിനെയും കരുണാകരൻ സ്റ്റഡി സെന്റർ ആദരിച്ചു.

Second Paragraph  Bridalls (working)

ശിവൻ പാലിയത്ത് ഭരണ സമിതി അംഗമായി വരുന്നതോടെ ദേവസ്വം പെൻഷൻ കാരുടെ ചിര കാല ആവശ്യമായിരുന്നു പെൻ ഷാൻ കാരിൽ നിന്നും ആരെയെങ്കിലും ഭരണ സമിതിയിലേക്ക് പരിഗണിക്കണം എന്നത്. ശിവൻ പാലിയത്ത് ഭരണ സമിതി അംഗമായി വരുന്നതോടെ അവരുടെ ആവശ്യവും സാക്ഷാത്ക്കരിക്കപ്പെട്ടു