
ഗുരുവായൂരിലെ തുഗ്ലക് പരിഷ്കാരം ഭക്തരെ വലയ്ക്കുന്നു.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ തുഗ്ലക് പരിഷ്ക്കാരം ഭക്തരെയും ബുദ്ധി മുട്ടിക്കുന്നതായി ആക്ഷേപം. വെള്ളിയാഴ്ച രാത്രി ക്ഷേത്ര നടയിൽ എത്തിയ സ്ത്രീ കൾക്ക് നേരെ യായിരുന്നുവത്രെ അഡ്മിനിസ്ട്രേറ്ററുടെ കലിപ്പ് , രാത്രി 12.30 ന് തെക്കേ നടപന്തലിൽ ഇരിക്കുകയായിരിക്കുന്ന ഭക്തരെ പുറത്താക്കാനുള്ള നീക്കം വിജയിച്ചില്ലത്രെ . തെക്കേ ഗേറ്റിൽ നിൽക്കുക യായിരുന്ന സെക്യൂരിറ്റി യെ വിളയിച്ചു ഇവരെ പുറത്താക്കാൻ നിർദേശിക്കുകയായിരുന്നു .

എന്നാൽ അപകടം മണത്ത സെക്യൂരിറ്റി ഉദ്യോഗസ്ഥൻ അഡ്മിനിസ്ട്രേറ്ററുടെ നിർദേശം അനുസരിക്കാൻ തയ്യാറായില്ല . ഉടൻ തന്നെ ടെമ്പിൾ പോലീസിനെ വിളിച്ചു വരുത്തി ഇവരെ ക്ഷേത്ര നടയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു . അത് ചെയ്താലുള്ള ഭവിഷ്യത്ത് മനസിലാക്കി ഇത് തങ്ങളുടെ പണിയല്ലെന്ന് പറഞ്ഞുപോലീസ് മടങ്ങി പോയി . ഹൈക്കോടതി ജഡ്ജിയുടെ റാങ്കിലാണ് താൻ എന്ന് ഇദ്ദേഹം സ്വയം കരുതുന്നുവോ എന്നാണ് ഭക്തർ ചോദിക്കുന്നത്
. മദ്യപാനികളെ ക്ഷേത്ര നടയിൽ നിന്നും ഓടിക്കുന്നതിനു വേണ്ടി തുടങ്ങിയ ഓപ്പറേഷൻ ആദ്യം ഇതര മതസ്ഥരുടെ നട പന്തലിലേക്കുള്ള പ്രവേശന വിലക്കലിലേക്കും . പിന്നീട് നാട്ടുകാരെ തടയുന്നതിലേക്കും എത്തി.ഇപ്പോൾ ദർശനത്തിന് വന്ന സ്ത്രീകളുടെ നേർക്കായി. നേരത്തെ വരു ന്നവർ അപ്പോൾ തന്നെ വരിയിൽ നിൽക്കണമത്രെ . ഏതു പൂജയാണ് ഭക്തർ തൊഴേണ്ടത് എന്ന് ദേവസ്വമാണ് നിശ്ചയിക്കുന്നത്
പരിഷ്കാരത്തിന്റെ ഭാഗമായി ക്ഷേത്രത്തിനകത്ത് കുട്ടി കളുടെ ചോറൂണ് നടക്കുന്നിടത്ത് ഉണ്ടായിരുന്ന തൊട്ടി ൽ എടുത്തു മാറ്റിച്ചു .. അടിമ കിടത്തലിന്റെ ഭാഗമായി മാതാ പിതാക്കൾ കുരുന്നുകളെ തൊട്ടിലിൽ കിടത്തിയിരുന്നു . ഇതിനു ജീവനക്കാർ പണം ഈടാക്കുന്നു എന്നാരോപിച്ചാണ് തൊട്ടിൽ എടുത്തു മാറ്റിയതത്രെ .പണം വാങ്ങുന്ന ജീവനക്കാരെ പുറത്താക്കാനുള്ള ആർജവം കാണിക്കാതെ കുഞ്ഞുങ്ങളെ കിടത്തിയിരുന്ന തൊട്ടിൽ എടുത്തു മാറ്റിയതിലെ യുക്തിയാണ് ഭക്തർ ചോദ്യം ചെയ്യുന്നത്. . .ദേവസ്വം മന്ത്രിയുടെ വിശ്വസ്തനായി വന്ന് മന്ത്രിക്ക് തന്നെ പണിയാകുമോ എന്നാണ് അണികളുടെ ഇപ്പോഴത്തെ ആശങ്ക

