
ഉപ ജില്ലാ കലോത്സവം ,മമ്മിയൂർ എൽ എഫിന് തന്നെ കിരീടം

ഗുരുവായൂർ: ചാവക്കാട് ഉപജില്ലാ കലോത്സവത്തിൽ 577 പോയിൻ്റ് നേടി മമ്മിയൂർ എൽഎഫ്സിജി എച്ച് എസ് എസ് ഓവറോൾ ചാമ്പ്യന്മാരായി. പതിനൊന്നാം വർഷമാണ് എൽ എഫ് ഒന്നാം സ്ഥാനം ആർക്കും വിട്ടു കൊടുക്കാതെ നില നിർത്തുന്നത്. 450 പോയിൻ്റ് നേടി ചാവക്കാട് എം ആർ ആർ എം ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനവും. 447 പോയിൻ്റ് നേടി ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ മൂന്നാം സ്ഥാനവും നേടി. ആതിഥേയരായ വിആർ അപ്പുമെമ്മോറിയൽ എച്ച് എസ് എസ്. 427 പോയിന്റോടെ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു

അറബിക് കലോത്സവത്തിൽ 95 പോയിന്റ് നേടി മണത്തല ഹയർസെക്കണ്ടറി സ്കൂൾ ഓവറോൾ കിരീടം നേടി. 93 പോയിന്റ് നേടി റഹ്മത്ത് ഇംഗ്ലീഷ് സ്കൂൾ തൊഴിയൂർ രണ്ടാം സ്ഥാനവും . 91 പോയിന്റ് നേടി കടിക്കാട് ഗവ. എച്ച് എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി .
സംസ്കൃതോത്സവത്തിൽ 88 പോയിന്റ് നേടിയ ഗുരുവായൂർ ശ്രീക്യഷ്ണ എച്ച് എസും, എം ആർ ആർ എം ചാവക്കാടും ഓവറോൾ പങ്കിട്ടു. രണ്ടാം സ്ഥാനത്ത് 75 പോയിന്റോടെ എൽ എഫ് സി ജി എച്ച് എസ്.ആണ് . എച്ച് എസ് എസ് ജനറിലിൽ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ 256 പോയിന്റോടെ മുന്നിലെത്തി. 254 പോയിന്റോടെ തൊട്ട് പിന്നിൽ എൽ എഫ് സി ജി എച്ച് എസ് മമ്മിയൂരും . 210 പോയിന്റോടെ എം ആർ ആർ എം സ്കൂൾ ചാവക്കാട് മൂന്നാം സ്ഥാനത്തും എത്തി .
എൽ പി വിഭാഗം ജനറലിൽ 65 പോയിന്റ് നേടിയ എൽ എഫ് എൽ പി സ്കൂൾ മമ്മിയൂരും, സെന്റ് തെരാസ് ബ്രഹ്മകുളവും ഒന്നാം സ്ഥാനം പങ്കിട്ടു. രണ്ടാം സ്ഥാനത്ത് 63 പോയിന്റ് നേടി ബിസി എൽ പി കോട്ടപ്പടി. സെന്റ് സെബാസ്റ്റ്യൻ ചിറ്റട്ടുകാരക്ക് മൂന്നാം സ്ഥാനം.

സമാപന സമ്മേളനം ഗുരുവായൂർ എം എൽ എ,എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു.ഗുരുവായൂർ നഗരസഭ ചെയർ മാൻ സുനിത അരവിന്ദൻ അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകൻ മോഹൻ സിത്താര മുഖ്യാതിഥിയായി പങ്കെടുത്തു.വിശിഷ്ടാതിഥികളായി ബ്ലോക്ക് പ്രസിഡൻ്റ് കെ കെ ഷിബു,ഗുരുവായൂർ ഏ സി പി സുരേന്ദ്രൻ മാങ്ങാട് എന്നിവർ പങ്കെടുത്തു.
ചാവക്കാട് നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി,സ്കൂൾ മാനേജർ വി.ബി ഹിരലാൽ,ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ ജ്യോതിരാജ്, കൗൺസിലർമാർ തുടങ്ങിയവരും ,ചാവക്കാട് എ ഇ ഒ സിന്ധു,ജനറൽ കൺവീനർ ജിത മോൾ പി പുല്ലേലി,സിസ്റ്റർ ഡെയ്സ് മരിയ,ഫാദർ ഡേവിസ് പനങ്കുളം,കെ പ്രധാൻ,ഇ.എം നജീബ്,ഇ.ലിജോ ജോർജ്,വിവിധ കമ്മറ്റി ഭാരവാഹികൾ, അധ്യാപകർ,വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു
