Post Header (woking) vadesheri

‘നാദദുന്ദുഭി’ സംഗീത സെമിനാർ നടത്തി.

Above Post Pazhidam (working)

ചാവക്കാട് : ചെമ്പൈ സംഗീതോത്സവത്തിന്റെ മുന്നോടിയായി  നാദദുന്ദുഭി സംഗീത’ സെമിനാർ നടത്തി. രാവിലെ 9 മുതൽ കൃഷ്ണ‌ഗീതി ഹാളിൽ നടന്ന സെമിനാർ പ്രശസ്ത ഗായിക പ്രൊഫ.ലതിക ഉദ്ഘാടനം ചെയ്തു.ചെമ്പൈ സ്വാമിക്ക് ഏറെ പ്രിയങ്കരമായ കരുണ ചെയ് വാ നെന്തു താമസം കൃഷ്ണാ ‘ എന്ന കൃതി ആലപിച്ചാണ് പ്രൊഫ.ലതിക ഉദ്ഘാടനം നിർവ്വഹിച്ചത്.

Srepathi


സംഗീതോത്സവ സബ്ബ് കമ്മറ്റി അംഗം
ഡോ. ഗുരുവായൂർ കെ. മണികണ്ഠൻ സ്വാഗതം പറഞ്ഞു. കൃഷ്ണ ഗീതവും ഭക്ത നിർവൃതിയും എന്ന വിഷയത്തിൽ
ഡോ. സജിത്ത് ഏവൂരേത്ത് (സംഗീത നിരൂപകൻ, അസോ. പ്രൊഫ. എസ്.ഡി. കോളേജ്, ആലപ്പുഴ) പ്രബന്ധം അവതരിപ്പിച്ചു.. ശബ്ദത്തെ അറിയു,മനോഹരമായി പാടു എന്ന വിഷയത്തിൽ
ഡോ. രശ്‌മി അരവിന്ദാക്ഷൻ പ്രബന്ധം അവതരിപ്പിച്ചു

.സെമിനാറിൽ . ആനയടി പ്രസാദ് (ചെമ്പൈ സംഗീതോത്സവ സബ്ബ് കമ്മിറ്റി അംഗം) മോഡറേറ്ററായി.
കെ. ബിനു (ഡെപ്യൂട്ടി അഡ്മ‌ിനി‌സ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം) നന്ദി രേഖപ്പെടുത്തി. സെമിനാറിൽ പങ്കെടുത്ത സംഗീത വിദ്യാർത്ഥികൾക്കും ആസ്വാദകർക്കും ചടങ്ങിൽ സർട്ടിഫിക്കറ്റ് നൽകി.