Post Header (woking) vadesheri

നാരായണീയം ദശകപാഠ, അക്ഷരശ്ലോക മത്സരങ്ങൾ :14,15 തീയതികളിൽ

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥി കൾക്കായുള്ള നാരായണീയം ദശകപാഠ, അക്ഷര ശ്ലോക മത്സരങ്ങൾ നവംബർ 14,15 തീയതികളിൽ നടക്കും. ഡിസംബർ 14നാണ് ഇത്തവണ നാരായണീയ ദിനം. ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിലാണ് ദശക പാഠ മത്സരങ്ങൾ. നവംബർ 14 ന് രാവിലെ 9 മണി മുതൽ എൽ.പി, യു.പി, എച്ച്.എസ് വിഭാഗം ദശകപാഠ മത്സരങ്ങൾ നടക്കും.

Srepathi

എച്ച്.എസ് വിഭാഗത്തിന്റെ അക്ഷര ശ്ലോക മത്സരവും അന്നേ ദിവസം നടക്കും. നവംബർ 15 ന് രാവിലെ 9 മണി മുതൽ എച്ച്.എസ്.എസ്, കോളേജ് സംയുക്ത വിഭാഗത്തിൻറെ ദശകപാഠ, അക്ഷര ശ്ലോക മത്സരവും നടക്കും. മുതിർന്നവർക്കുള്ള അക്ഷര ശ്ലോക മത്സരവും നവംബർ 15 ന് നടക്കും. നാരായണീയ ദിനത്തോടനുബന്ധിച്ച് “ഭട്ടപാദരുടെ ആശയവൈചിത്ര്യം നാരായണീയത്തിൽ ” എന്ന വിഷയത്തിൽ ഉപന്യാസ മത്സരം നടത്തും. ഉപന്യാസം ലഭിക്കേണ്ട അവസാന തീയതി. 13.11.2026 ന് വൈകിട്ട് 5.00 മണി