Post Header (woking) vadesheri

വാടക വർദ്ധനവ് പിൻ വലിക്കണം, ദേവസ്വം എംപ്ലോയിസ് യൂണിയൻ കോൺഗ്രസ്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൻ്റെ മേൽപ്പത്തൂർ ഓഡിറ്റോറിയം, ഗുരുവായൂരപ്പൻ ഓഡിറ്റോറിയം എന്നിവയുടെ വാടക ഇരട്ടിയായി വർധിപ്പിച്ച ദേവസ്വം അണസമിതിയുടെ തീരുമാനം പുനഃരിശോധിക്കണമെന്ന് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ കോൺഗ്രസ് ആവശ്യപ്പെട്ടു . ഗുരുവായൂർ ദേവസ്വം കേവലം വരുമാനം വർധിപ്പിക്കാനുള്ള ഒരു സ്ഥാപനമല്ല. ഭക്തജനങ്ങളുടെ ക്ഷേമവും ക്ഷേത്രത്തിൻ്റെ പാരമ്പര്യവും സാമൂഹിക ഉത്തരവാദിത്വവും ഒരുപോലെ പരിഗണിക്കേണ്ട് പൊതുസ്ഥാപനമാണ്.

Srepathi

അതിനാൽ ഇത്തരം സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ സാധാരണക്കാരായ ഭക്ത ജനങ്ങളുടെ സാമ്പത്തിക സാഹചര്യവും, താൽപര്യവും കൂടി പരിഗണിക്കണം . ജനങ്ങളുടെ മേൽ അധിക അടിച്ചേൽപ്പിക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കാനാവില്ല.. ഭക്തജനതാൽപര്യത്തിനും ഭക്ത ജനക്ഷേമത്തിനും മുൻഗണന നൽകുന്ന സമീപനമാണ് ദേവസ്വം ഭരണസമിതിയിൽ നിന്ന് ഉണ്ടാകേണ്ടത്. യൂണിയൻ പ്രസിഡന്റ് ഗോപ പ്രതാപൻ മുന്നറിയിപ്പ് നൽകി

അതെ സമയം ഭ രണ സമിതിയിലെ ഒരു വ്യവസായി യുടെ നിര്ബന്ധ ബുദ്ധിയാണ് വാടക ഇരട്ടിയാക്കാൻ കാരണമെന്നു കേൾക്കുന്നു . തന്റെ പഞ്ച നക്ഷത്ര ജീവിത സാഹചര്യമാണ് മറ്റുള്ളവർക്കും ഉള്ളതെന്ന് അദ്ദേഹം കരുതുന്നുവത്രെ .കോർപറേറ്റ് ശൈലിയിൽ വരുമാന വർദ്ധനവ് നടത്താൻ ഇത് കെ എസ് ആർ ടിസി യോ , കെ എസ് ഇ ബി യോ ആണോ എന്നാണ് ഭക്തർ ചോദിക്കുന്നത് ഇദ്ദേഹത്തിന്റെ തുഗ്ലക്ക് ഭരണ പരിഷ്‌കാരം കാരണം ഭക്തരാണ് ഏറെ വല യുന്നത് പായസം ശീട്ടാക്കിയ ഭക്തർ മണിക്കൂറുകൾ വരിയിൽ നിൽക്കണം . നേരത്തെ ഭക്തർ കൊടുക്കുന്ന ഡബ്ബകളിൽ പായസം നൽകിയിരുന്നു അത് മാറ്റി ദേവസ്വം ടിന്നിൽ അടച്ച പായസം വിതരണം തുടങ്ങി ടിന്നിൽ നിറക്കുന്ന മെഷിൻ കേടായതിനെത്തുടർന്ന് ജീവനക്കാർ കൈകൊണ്ടു ടിന്നിൽ പായസം നിറച്ചു സീൽ ചെയ്തു കൊടുക്കുകയാണ് . അതിനാൽ പന്തീരടി പൂജ കഴിഞ്ഞാൽ ഉടൻ തന്നെ വിതരണം ചെയ്തിരുന്നു പാൽ പായസ വിതരണം ഒരു മണിക്കൂർ കഴിഞ്ഞാണ് തുടങ്ങു്ന്നത് . പടിഞ്ഞാറേ നടയിലെ പ്രസാദ കൗണ്ടറിൽ വിതരണം ചെയ്യുന്ന പായസം വാങ്ങാനുള്ള വരി കിഴക്കേ നടപ്പന്തലിലാണ് ചെന്ന് നില്കുന്നത് .

ഭക്തർ ഏറെ വികാര പരമായി കാണുന്ന ഗുരുവായൂർ ക്ഷേത്ര ത്തിൽ പ്രശ്ങ്ങൾ ഉണ്ടാക്കി ഭക്ത സംഘടനകളെ തെരുവിൽ ഇറക്കാനുള്ള ഗൂഢ നീക്കമാണോ ഇതിന് പിന്നിലെന്ന് സംശ യം ഉയരുന്നുണ്ട് . ഇടതു മുന്നണി നിയമിച്ച ഭരണ സമിതി ചെയ്യുന്ന കൊള്ളരുതായ്കകളുടെ പാപ ഭാരം യു ഡി എഫ് സർക്കാരിന്റെ മേലാണ് പതിക്കുന്നത് . ഗുരുവായൂരപ്പന്റെ വലിയ ഭക്തനായ കെ മുരളീധരൻ ദേവസ്വം മന്ത്രിയായിരിക്കുമ്പോൾ ഭക്തരെ ഇളക്കി വിട്ട് എല്ലാം കുഴപ്പമാണ് എന്ന് വരുത്തി തീർക്കുകയാണ് ഇത്തരം അജണ്ടകൾക്ക് പിന്നിൽ എന്ന് കോൺഗ്രസും സംശയിക്കുന്നു , ഇതിനു ദേവസ്വം വകുപ്പിലെ ഒരു ഉന്നതന്റെ ഇടപെടൽ ഉണ്ടോ എന്ന സംശയവും ദേവസ്വ ത്തിലെ ചില ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുന്നുണ്ട് . അഞ്ജന ശി ലയിലുള്ള ഭഗവാനെ മാണിക്യശില നശിപ്പിക്കാതിരുന്നാൽ മതിയെന്നാണ് ഭക്തരുടെ പ്രാർത്ഥന.

First Paragraph Jitesh panikar (working)