Post Header (woking) vadesheri

കണക്ഷൻ നൽകാതെവിള നാശം, വൈദ്യുതി വകുപ്പ് 50,000 നഷ്ടം നൽകണം

Above Post Pazhidam (working)

തൃശൂർ : കാർഷിക വൈദ്യുതി കണക്ഷൻ യഥാസമയം പുനസ്ഥാപിച്ചു നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ വരാക്കര സ്വദേശി നൊച്ചിയിൽ വീട്ടിൽ ഡോ.രാജൻ ഫയൽ ചെയ്ത ഹർജിയിലാണ്, തൃശൂർ വരന്തരപ്പിള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ അസിസ്റ്റൻറ് എഞ്ചിനീയർ, തിരുവനന്തപുരത്തുള്ള വൈദ്യുതി ബോർഡ് സെക്രട്ടറി എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്.

Srepathi

ചൂട് കൂടിയതിനാൽ കൃഷിയാവശ്യത്തിന് വെള്ളം അടിക്കുവാൻ നോക്കിയപ്പോൾ വൈദ്യുതി കണക്ഷൻ വേറിട്ട് കിടക്കുന്നതായി കാണപ്പെട്ടു.ഹർജിക്കാരൻ കണക്ഷൻ ശരിയാക്കി നൽകുവാൻ ആവശ്യപ്പെട്ട് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരെ പല തവണ സമീപിച്ചുവെങ്കിലും നടപടിയുണ്ടായില്ല.ഇതിനോടകം ഹർജിക്കാരന് വലിയ കൃഷി നാശവും സാമ്പത്തിക നഷ്ടവും സംഭവിച്ചിരുന്നു. നിവൃത്തിയില്ലാതെ ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്. കണക്ഷനുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ സുരക്ഷിതമായിരുന്നില്ലെന്നും അതിനാലാണ് കണക്ഷൻ പുനസ്ഥാപിച്ചു നൽകാതിരുന്നതെന്നുമായിരുന്നു വൈദ്യുതി ബോർഡിൻ്റെ വാദം.

എന്നാൽ ഈ വാദം സാധൂകരിക്കപ്പെടുകയുണ്ടായില്ല. കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ പരിശോധന നടത്തി വിളനാശം റിപ്പോർട്ട് ചെയ്തിരുന്നു. ഹർജി പരിഗണിക്കവെ എതിർകക്ഷികൾ കണക്ഷൻ പുനസ്ഥാപിച്ചു നൽകിയിരുന്നു. കണക്ഷൻ യഥാസമയം പുനസ്ഥാപിച്ചു നൽകാതിരുന്നത് സേവനത്തിലെ വീഴ്ചയാണെന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് നഷ്ടപരിഹാരമായി 40,000 രൂപയും ചിലവിലേക്ക് 10,000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി