
അഴിമതി എക്കാലത്തും സിപിഎമ്മിന്റെ കൂടപ്പിറപ്പ്.

ചാവക്കാട് :അഴിമതി എന്നും സിപിഎം ന്റെ എക്കാലത്തെയും കൂടപിറപ്പാണെന്നും, അതിന്റെ തുടർച്ചയാണ് ചാവക്കാട് സിപിഎം തുടർന്ന് കൊണ്ട് പോകുന്നതെന്നും കെപിസിസി ജനറൽ സെക്രട്ടറി ഒ. അബ്ദുൾ റഹിമാൻ കുട്ടി പറഞ്ഞു.ചാവക്കാട് നഗരസഭയുടെ അഴിമതിക്കെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവും, ഡിസിസി ജനറൽ സെക്രട്ടറിയുമായ സി. എ. ഗോപ പ്രതാപൻ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി കെ. ഡി. വീരമണി, യു. ഡി. എഫ്. കൺവീനർ കെ. വി. ഷാനവാസ്,
ഇർഷാദ് കെ. ചേറ്റുവ, എച്ച്. എം. നൗഫൽ,ബീന രവിശങ്കർ, സി. മുസ്താഖ് അലി,ഒ. കെ. ആർ. മണികണ്ഠൻ,കെ. വി. സത്താർ,കെ. നവാസ്, അനിത ശിവൻ,കെ. എച്ച്. ഷാഹുൽ ഹമീദ്, പി. വി. ബദറുദ്ധീൻ,കെ. ജെ. ചാക്കോ, സി. എസ്. സൂരജ്,നൗഷാദ് തെക്കുംപുറം,സി. കെ ബാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു
