
ഗുരുവായൂർ ക്ഷേത്ര നടയിലും ഭക്തർ വാഹന ത്തെ ഭയക്കണം

ഗുരുവായൂർ : ഗൂഗിൾ മാപ്പ് നോക്കി വന്ന കാർ ക്ഷേത്ര നട യിലേക്ക് കയറി ഭക്തരുടെ ബാഗുകളുടെ മുകളിൽ കൂടി കയറി ഇറങ്ങി . കിഴക്കേ നടയിലെ പുതിയ നടപന്തലിൽ തിങ്കളാഴ്ച രാത്രി 10 നാണ് സംഭവം .

. പാതി തുറന്നിട്ട ഗേറ്റിനു സമീപം ബാഗുകൾ വെച്ച് വാഹനം കാത്തു നിന്ന ചെന്നൈ സ്വദേശികളുടെ ബാഗുകളുടെ മുകളിലൂടെയാണ് കാർ കയറി ഇറങ്ങി . ഭക്തർ ഒഴിഞ്ഞു മാറിയതിനാൽ അപകടം ഒഴിവായി . ഗേറ്റിൽ സെക്യൂരിറ്റി ഡ്യൂട്ടിയിൽ ആളില്ലാത്തത് കൊണ്ടാണ് സംഭവം അരങ്ങേറിയത് . .
കെ എൽ 13 എ വി 3210 എന്ന രെജിസ്ട്രേഷൻ ഉള്ള എം ജി യുടെ ഇ വി മോറിസ് ഗാർഗേജ് എന്ന കാറാണ് അപകടം ഉണ്ടാക്കിയത് താൻ ഗോകുലം ഹോട്ടലിൽ പോകാൻ ഗൂഗിൾ മാപ്പ് നോക്കി വന്നതാണെന്നാണ് വാഹനം ഓടിച്ച ആൾ പറഞ്ഞത് . അപകടം നടന്നിരുന്നില്ല എങ്കിൽ വാഹനം ക്ഷേത്ര ത്തിന്റെ മുന്നിൽ വരെ എത്തുമായിരുന്നു
