
മമ്മിയൂരിൽ പഞ്ചരത്ന കീർത്തനാലാപനം

ഗുരുവായൂർ:. മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന നവരാത്രി നൃത്ത-സംഗീതോത്സവത്തിന്റെ ഭാഗമായി ഇന്ന് പഞ്ചരത്ന കീർത്തനാലാപനം നടന്നു. രമേശൻ വി. പുന്നയൂർക്കുളം, പയ്യന്നൂർ കെ.വി. ജഗദീഷ് , സത്യൻ, മേപ്പയൂർ, പ്രകാശ് കുമാർ ഒറ്റപ്പാലം, ശാകംഭരി കേശവൻ കോട്ടക്കൽ,വൈഷ്ണവി അരുൺ, ജിഷ്ണു വെങ്കിടേശ്വരൻ, അഡ്വ. വാണി കേശവൻ, ആദിത്യദേവ് വി. പുന്നയൂർ കുളം, ലേഖ കൃഷ്ണകുമാർ , ആര്യ വ വൃന്ദ വി നായർ എറണാകുളം എന്നിവർ . വായ്പ്പാട്ടിലും വയലിൻ രാധിക പരമേശ്വരൻ , മൃദംഗം വിഷ്ണു ചിന്താമണി, ഗഞ്ചിറ നന്ദകുമാർ വടകര എന്നിവരും പങ്കെടുത്തു.

നവരാത്രിയോടനുന്ധിച്ച് ക്ഷേത്രം. നടരാജ മണ്ഡപത്തിൽ നടന്നു വന്നിരുന്ന നൃത്ത-സംഗീതോത്സവത്തിന്റെ സമാപനം കുറിച്ചു കൊണ്ടാണ് പഞ്ചരത്ന കീർത്തനാലാപനം നടന്നത്. പഞ്ചരത്ന കീർത്തനാലാപനത്തിനു മുൻപായി ഗുരുവായൂർ മുരളിയും സംഘവും . അവതരിപ്പിച്ച നാദസ്വര കച്ചേരിയും അരങ്ങേറി. മഹാനവമി ദിവസമായ ഇന്ന് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ വേദസാര ലളിതാ സഹസ്രനാമ ലക്ഷാർച്ചനയും വൈകീട്ട് 6.30 മുതൽ ഗുരുവായൂർ ജിഷ്ണു വെങ്കിടേശന്റെ സംഗീത കച്ചേരിയും അരങ്ങേറി.
ദശമി ദിനമായ നാളെ രാവിലെ നവരാത്രി മണ്ഡപത്തിലെ പ്രത്യേക പൂജകൾക്ക് ശേഷം ക്ഷേത്രം മേൽ ശാന്തിമാരായ ശ്രീരുദ്രൻ നമ്പൂതിരി, കെ.ടി. നാരായണൻ നമ്പൂതിരി, എന്നിവർ കുട്ടികളെ എഴുത്തിനിരുത്തുന്നതാണ്. വൈകീട്ട് കലാമണ്ഡലം ബാലസുബ്രഹ്മണ്യനും സംഘവും അവതരിപ്പിക്കുന്ന രുഗ്മാംഗദചരിതം കഥകളിയും ഉണ്ടായിരിക്കുo.

