
വയോധികയെ കൊന്ന് സ്വർണം കവർന്നകേസില് പ്രതി അറസ്റ്റിൽ .

തൃശൂർ: കാറളത്ത് വയോധികയെ കൊന്ന് സ്വർണം കവർന്നകേസില് പ്രതി അറസ്റ്റിൽ .തൃപ്രയാ ർ ഈസ്റ്റ് സ്വദേശി കോടഞ്ചേരി വീട്ടിൽ മുഹമ്മദ് റാഫി (58) ആണ് അറസ്റ്റിലായത് കാറളം അരിമ്പുള്ളി വീട്ടിൽ സാവിത്രിയെ (79) യെ ആണ് മകൻ സുമേഷിന്റെ വീട്ടിൽ വെച്ച് അവർ ധരിച്ചിരുന്ന സാരിയുടെ തലപ്പുക്കൊണ്ട് കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയത് .

തൊട്ടടുത്തുള്ള സുമേഷിന്റെ സഹോദരന്റെ വീട്ടിൽ വാടകക്ക് താമസിക്കുക യായിരുന്നു പ്രതി സാമ്പത്തിക ബാധ്യതകളുള്ള ഇയാൾ കൊല്ലപ്പെട്ട സാവിത്രിയോട് സ്വർണ്ണാഭരണങ്ങൾ പണയം വെയ്ക്കുന്നതിനായി ചോദിച്ചെങ്കിലും ഇത് ലഭിക്കാതത്തിനെ തുടർന്നാണ് ഇയാൾ സാവിത്രിയെ കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്നത് . അഞ്ച് വളകളും അഞ്ച് പവന്റെ മാലയും സ്വർണമോതിരവും ഉൾപ്പെടെ ആകെ 16 പവന്റെ സ്വർണാഭരണവുമാണ് പ്രതി കവര്ന്നത്.
വീട്ടിലാകെ മുളകുപൊടി വിതറിയ നിലയിലായിരുന്നു. ശരീരത്തിലാകെ ബലപ്രയോഗത്തിന്റെ പാടുകളുമുണ്ട്. .സാവിത്രിയുടെ ഭർത്താവ് വിജയനയുമായി മകനും മരുമകളും ആശുപത്രിയിൽ പോയസമയത്തായിരുന്നു കൊലപാതകം. സ്കൂൾ വിട്ടു വന്ന ചെറുമകളാണ് മൃതദേഹം ആദ്യം കണ്ടത്

