Post Header (woking) vadesheri

പിണറായി ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലുകളില്‍ ന്യൂനത.

Above Post Pazhidam (working)

കൊച്ചി: സിഎംആര്‍എല്‍- എക്സാലോജിക് കേസില്‍ പിണറായി വിജയന്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലുകളില്‍ ന്യൂനത. അപ്പീലുകളിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ ഡിവിഷന്‍ ബഞ്ച് തിരുത്തി സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. സിഎംആര്‍എല്‍ മാസപ്പടി കേസില്‍ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

Poonthanam

പിണറായി വിജയന്‍ അടക്കമുള്ളവര്‍ നല്‍കിയ അപ്പീല്‍ നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കുറ്റാരോപിതരെ കേള്‍ക്കേണ്ടതുണ്ടോയെന്ന് ചേദിച്ച കോടതി കൃത്യമായ വിവരം ലഭിച്ചാല്‍ അതില്‍ എഫ്‌ഐആര്‍ ഇടുകയല്ലേ വേണ്ടതെന്നും അഭിപ്രായപ്പെട്ടു. ആര് വിവരം നല്‍കി എന്നതിലല്ല, കുറ്റം കൃത്യം രജിസ്റ്റര്‍ ചെയ്യാനുള്ള കേസാണോയെന്നാണ് നോക്കേണ്ടതെന്നും കോടതി പറഞ്ഞു. അപ്പീല്‍ പരിഗണിക്കുന്നത് നാലുമണിയിലേക്ക് മാറ്റി.

Vasudev Inn

ഒക്ടോബര്‍ 9ലെ സിംഗിള്‍ ബെഞ്ച് വിധി പൂര്‍ണമായും റദ്ദാക്കുക, എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാനുള്ള ഉത്തരവും തുടര്‍നടപടികളും അപ്പീലില്‍ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ സ്റ്റേ ചെയ്യുക തുടങ്ങിയവയാണ് പിണറായി അടക്കമുള്ളവര്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍. ആകെ 4 സെറ്റ് അപ്പീലുകളാണ് ഫയല്‍ ചെയ്തിട്ടുള്ളത്.

കേസില്‍ തനിക്ക് വാദം ഉന്നയിക്കാന്‍ അവസരം നല്‍കാതെയാണ് സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിച്ചതെന്നും ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും പിണറായി അപ്പീലില്‍ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷല്‍ കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും പരിശോധിച്ച് തള്ളിക്കളഞ്ഞതാണെന്നും അപ്പീലില്‍ പറയുന്നു. പിണറായി വിജയന് വേണ്ടി മുന്‍ അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പാണ് ഹാജരായത്.

First Paragraph Jitesh panikar (working)
Rugmani 700-200

സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ രണ്ട് എഫ്ഐആറുകളാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത്. അഴിമതി നിരോധന പ്രകാരം ആദ്യ കേസും ഹവാല കള്ളപ്പണ ഇടപാടില്‍ രണ്ടാമത്തെ കേസും രജിസ്റ്റര്‍ ചെയ്തു. വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് -1 ആണ് രണ്ട് എഫ്ഐറുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യ കേസില്‍ പിണറായി വിജയനാണ് ഒന്നാം പ്രതി. രണ്ടു കേസുകളിലും പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ ടി വീണ പ്രതിയാണ്.

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് വീണയുടെ ഭര്‍ത്താവും മുന്‍മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് പ്രതിയായിട്ടുള്ളത്. കേസില്‍ ഒന്നാം പ്രതിയാണ് മുഹമ്മദ് റിയാസ്. ആദ്യ കേസില്‍ ഏഴു പ്രതികളും, രണ്ടാമത്തെ കേസില്‍ 8 പ്രതികളുമാണുള്ളത്. ഇ.ഡിയുടെ റിപ്പോര്‍ട്ടിന്മേല്‍ വിജിലന്‍സ് കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേസെടുത്തത്. സിഎംആര്‍എല്‍ കമ്പനിയില്‍നിന്ന് 3.28 കോടി രൂപ വഴിവിട്ട് കൈപ്പറ്റിയെന്നും വീണയ്ക്ക് 20 കോടിയോളം രൂപയുടെ അനധികൃത വരുമാനമുണ്ടെന്നും ഹവാല ഇടപാടുകള്‍ നടന്നെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പൊലീസിന് ഇ ഡി വിവരങ്ങള്‍ നല്‍കിയത്.

മാസപ്പടി കേസിൽ താൻ നടത്തിയ നിയമപോരാട്ടം സാർഥകമായെന്ന് ഹർജിക്കാരനായ കെ.എം ഷാജഹാൻ പ്രതികരിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ വിജിലൻസിന് മുന്നോട്ട് പോകാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു. താൻ കോടതിയിൽ സമർപ്പിച്ച എട്ട് സുപ്രീം കോടതി വിധികളിൽ അവസാനത്തേത് വി.എസ് അച്യുതാനന്ദനും ബാലകൃഷ്ണ പിള്ളയും തമ്മിലുള്ള കേസിലേതായിരുന്നു എന്നത് യാദൃച്ഛികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്തെ അഡ്വക്കേറ്റ് ജനറൽ തന്നെ കോടതിയിൽ വഞ്ചകനായ വ്യവഹാരി എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, താൻ മൂന്നര വർഷം മുൻപ് ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ നടപടികളെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. അന്ന് തന്നെ പരിഹസിച്ചവർ ഇന്നിത് ഉൾക്കൊള്ളാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുക എന്നത് അനിവാര്യമായിരുന്നുവെന്നും, നിലവിലെ വി.ഡി സതീശൻ സർക്കാരിൻ്റെ ഇനിയുള്ള ഇടപെടലുകൾ ബിജെപി കൃത്യമായി നിരീക്ഷിക്കുമെന്നും ഷോൺ ജോർജ് വ്യക്തമാക്കി. കേസിൽ ഇഡിയും എസ്എഫ്ഐഒയും അന്വേഷണം നടത്തുന്നതിനിടെയാണ് വിജിലൻസും കേസെടുത്തിരിക്കുന്നത്.