Post Header (woking) vadesheri

ടൂറിസ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രികൻ കൊല്ലപ്പെട്ടു.

Above Post Pazhidam (working)

കുന്നംകുളം: ചൂണ്ടൽ–കുറ്റിപ്പുറം സംസ്ഥാനപാതയിൽ കടവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപം ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് കൊല്ലപ്പെട്ടു . മലപ്പുറം പഴവൂർ നടുവട്ടം ചെല്ലൂർ സ്വദേശി സുധീറിന്റെ മകൻ സി.വി. ജിതിൻ (22) ആണ് മരിച്ചത്.

Poonthanam
Rugmani 700-200

ഞായറാഴ്ച രാത്രി 7.20നായിരുന്നു അപകടം. കുന്നംകുളം ഭാഗത്തുനിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമായി മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജിതിൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.മൃതദേഹം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ . അപകടത്തിൽ ടൂറിസ്റ്റ് ബസിനും ബൈക്കിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Vasudev Inn

വിവരമറിഞ്ഞ് കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. അപകടത്തെത്തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. നിരന്തരം അപകടങ്ങൾ സംഭവിക്കുന്ന മേഖലയായതിനാൽ അപകടമുന്നറിയിപ്പ് സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാരും വാഹനയാത്രക്കാരും ആവശ്യപ്പെട്ടു.