Post Header (woking) vadesheri

ഷിർദ്ദി സായി മന്ദിരത്തിൽ നവരാത്രി.

Above Post Pazhidam (working)

ഗുരുവായൂർ: സായിസഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മമ്മിയൂർ ഷിർദ്ദി സായി മന്ദിരത്തിൽ ഒക്ടോബർ 11 മുതൽ 21 വരെ നവശക്തി മഹായജ്ഞവും നവരാത്രി ആഘോഷങ്ങളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഷിർദ്ദി സായിബാബയുടെ മഹാസമാധിദിനവും സായി മന്ദിരത്തിൻ്റെ പ്രതിഷ്ഠാദിനവും ഇതോടനുബന്ധിച്ച് ആചരിക്കും.

Poonthanam

.ഒക്ടോബർ 11ന് വൈകീട്ട് 3 ന് സംവിധായകൻ വിജി തമ്പി ഉദ്ഘാടനം ചെയ്യും .തുടർന്ന് സപ്ത‌ ശതി ഹോമതിന് പഴംങ്ങപറമ്പ് നന്ദകുമാർ നമ്പൂതിരി നേതൃത്വം നൽകും.എല്ലാ ദിവസവും വൈകീട്ട് 4.30 മുതൽ സപ്‌ത ശതി മന്ത്രങ്ങളാൽ നടക്കുന്ന ഹോമത്തിൽ ആളുകൾക്ക് നേരിട്ട് പങ്കെടുക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.

Vasudev Inn

ഒക്ടോബർ 11 മുതൽ 20 വരെ വൈകിട്ട് 4.30 മുതൽ 7.30 വരെ നവശക്തി മഹായജ്ഞത്തിന്റെ ഭാഗമായി സപ്‌തശതി ഹോമം നടക്കും. തുടർന്ന് എല്ലാ ദിവസവും വൈകിട്ട് 7.30 മുതൽ വിവിധ സാംസ്‌കാരിക പരിപാടികൾ അരങ്ങേറും.

Rugmani 700-200

തിരുവാതിരക്കളി, സംഗീതാർച്ചന, നൃത്തസന്ധ്യ, അഷ്ടപദി, ഓട്ടൻതുള്ളൽ, വിവിധ നൃത്താവിഷ്‌കാരങ്ങൾ, യോഗപ്രദർശനം തുടങ്ങിയ പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. കേരളത്തിൻ്റെ ക്ഷേത്രകലകളും ശാസ്ത്രീയ കലാരൂപങ്ങളും ഭക്തിസംഗീതവും സമന്വയിപ്പിക്കുന്ന കലാവിരുന്നിൽ വിവിധ കലാകാരന്മാരും കലാസംഘങ്ങളും പങ്കെടുക്കും.

First Paragraph Jitesh panikar (working)

.ഷിർദി സായി ബാബയുടെ മഹാ സമാധി ദിനവും ഗുരുവായൂർ സായി മന്ദിരത്തിന്റെ പ്രതിഷ്‌ഠ ദിനവും കൂടിയായ വിജയ ദശമി ദിനത്തിൽ രാവിലെ 5.20ന് ഓംകാരജപം, സുപ്രഭാതം, വിദ്യാരംഭം എന്നിവയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. രാവിലെ 10ന് സാംസ്കാരിക സമ്മേളനം നടക്കും. ഉച്ചയ്ക്ക് 12ന് മഹാ അന്നദാനവും 1.30ന് മഹാഭിഷേകം, സമാധിപൂജ, ഭജന, പൂമൂടൽ എന്നിവയും നടക്കും.

വാർത്ത സമ്മേളനത്തിൽ സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ട്രസ്റ്റീ അരുൺ നമ്പ്യാർ, ട്രസ്റ്റീ സബിത രഞ്ജിത്, മണലൂർ ഗോപിനാഥ്, കമാലുദ്ധീൻ, ജിജീഷ് എൻ.വി. എന്നിവർ സംബന്ധിച്ചു