Post Header (woking) vadesheri

രണ്ട് വർഷ പിജി പഠനം തുടരും: മന്ത്രി റോജി എം. ജോൺ

Above Post Pazhidam (working)

ഗുരുവായൂർ : കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ബിരുദാനന്തര പഠനത്തിന് ഇരട്ടപ്പാതയൊരുങ്ങുന്നു. നാലുവർഷ ബിരുദ കോഴ്സുകൾ സജീവമാകുമ്പോഴും മൂന്നാം വർഷം പഠനം നിർത്തുന്നവർക്ക് പരമ്പരാഗത രണ്ട് വർഷ പി.ജി. പ്രോഗ്രാം തുടരുമെന്നും, നാലുവർഷം പൂർത്തിയാക്കുന്നവർക്ക് ഒരു വർഷം കൊണ്ട് പി.ജി. പൂർത്തിയാക്കാമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി.

Poonthanam
Rugmani 700-200

ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് (ഓട്ടോണമസ്) സംഘടിപ്പിച്ച ‘ലിറ്റിൽ ഫ്ലവർ എജ്യുക്കേഷണൽ കോൺക്ലേവ് 2026’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാലിക്കറ്റ് യൂണിവേഴ്സിറ്റി പുതുതായി അംഗീകരിച്ച ബോട്ടണി ഇംഗ്ലീഷ് സുവോളജി ഇക്കണോമിക്സ് തുടങ്ങിയ ഗവേഷണ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും നടന്നു.

പി.ജി. പഠനത്തിൽ മൂന്നുവർഷ ബിരുദം പൂർത്തിയാക്കി എക്സിറ്റ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് രണ്ട് വർഷ പി.ജി.യും, നാലുവർഷ ഓണേഴ്സ് ഡിഗ്രി പൂർത്തിയാക്കുന്നവർക്ക് ഒരു വർഷ പി.ജി.യും തെരഞ്ഞെടുക്കാം.
സംസ്ഥാനത്ത് പ്രൈവറ്റ് യൂണിവേഴ്സിറ്റികളും മറ്റ് പുതിയ സർവ്വകലാശാലകളും ഉടൻ പ്രവർത്തനമാരംഭിക്കും. അതോടൊപ്പം കോളേജുകൾക്ക് അക്കാദമിക കാര്യങ്ങളിൽ പൂർണ്ണ സ്വയംഭരണാവകാശം ഉറപ്പാക്കും.

Vasudev Inn


കോളേജ് മാനേജർ സിസ്റ്റർ ഫോൺസി മരിയ അധ്യക്ഷത വഹിച്ചു . ചടങ്ങിൽ എൻ. കെ. അക്ബർ എം.എൽ.എ., കെ.എസ്.എച്ച്.ഇ.സി. വൈസ് ചെയർപേഴ്സൺ പ്രൊഫ. ഡോ. അച്യുത് ശങ്കർ എസ്. നായർ, എം.ജി. സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ഗിരീഷ് കുമാർ,. മാർട്ടിൻ ടി ജെ , മിസ്സ്. മീരാ രാജീവൻ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഷിബു ലാൽ ഫിലന്ത്രോപിക് ഇനിഷ്യേറ്റീവ്സ്, പ്രിൻസിപ്പൽ . സി. ഡോ. ജെ ബിൻസി , പ്രൊഫ. ഡോ. സിത്താര കെ. ഉറുമ്പിൽ, പബ്ലിക് റിലേഷൻ ഓഫീസർ ഡോ. ജസ്റ്റിൻ ജോർജ്ജ് എന്നിവർ സംസാരിച്ചു