Post Header (woking) vadesheri

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം അഭിഭാഷകന്‍ അറസ്റ്റില്‍

Above Post Pazhidam (working)

കൊച്ചി : വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അഭിഭാഷകന്‍ അറസ്റ്റില്‍. തൃശൂര്‍ വില്ലടം സി പി എം പ്രാദേശിക നേതാവ് അഡ്വ: ആസാദ് സുനിലിനെയാ(28)ണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 30ന് രാത്രി ഒന്പതരയോടെ മാമംഗലം റോഡില്‍ വച്ചായിരുന്നു സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെ ബൈക്കില്‍ ഇതുവഴി വന്ന ആസാദ് സുനില്‍ ആക്രമിക്കുകയായിരുന്നു.

Srepathi

യുവതി ബഹളം വച്ചതോടെ ഇയാൾ ഇവിടെ നിന്നും കടന്നു കളഞ്ഞു. സംഭവം വഴിയാത്രക്കാരിക്ക് കടുത്ത മാനസിക ആഘാതമുണ്ടാക്കി. ഇതില്‍ നിന്നും നിന്നും മുക്തയായ ശേഷം വെള്ളിയാഴ്ചയാണ് ഇവര്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുക്കുകയും സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ പ്രതിയെ തിരിച്ചറിയുകയുമായിരുന്നു.

Second Paragraph  Bridalls (working)

നിരവധി സിസിടിവി ദൃശ്യങ്ങള്‍ ഇതിനായി പരിശോധിച്ചു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുവതി പരാതി നല്‍കിയതും പൊലീസ് അന്വേഷണം നടത്തുന്നതും ഇയാള്‍ അറിഞ്ഞിരുന്നില്ല.