
മണത്തല ജാറത്തിലെ ഭണ്ഡാരം കവർന്നു

ചാവക്കാട് : മണത്തല ജാറത്തിൽ ഭണ്ഡാരം തകർത്ത് പണം കവർന്നു . പള്ളിയുടെ മുൻവശത്തെ വാതിലിന്റെ ഓടാമ്പൽ തകർത്താണ് മോഷ്ടാവ് ജാറത്തിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് ജാറത്തിനുള്ളിലുണ്ടായിരുന്ന രണ്ട് ഭണ്ഡാരപ്പെട്ടികൾ പുറത്തെടുത്ത് പള്ളി കബർസ്ഥാനിലേക്ക് കൊണ്ടുപോയി പണം കവർന്നതായാണ് വിവരം.


പ്രഭാത പ്രാർത്ഥനയ്ക്കായി എത്തിയ വിശ്വാസികളാണ് മോഷണശ്രമം ആദ്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരം ചാവക്കാട് പോലീസിൽ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മോഷ്ടാവിനെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

നിർധനരായ യുവതികളുടെ വിവാഹസഹായത്തിനായി സൂക്ഷിച്ചിരുന്ന ഭണ്ഡാരങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.
തൃശ്ശൂരിൽ നിന്നുള്ള ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി വിരലടയാളങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചു
