
കൊമ്പൻ പല്ലാട്ട് ബ്രഹ്‌മദത്തൻ ഇടിമിന്നലേറ്റ് ചെരിഞ്ഞു

ഗുരുവായൂർ : ആന പ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ പല്ലാട്ട് ബ്രഹ്‌മദത്തൻ ഇടിമിന്നലേറ്റ് ചെരിഞ്ഞു. ഇന്ന് വൈകിട്ടാണ് മിന്നലേറ്റ് ബ്രഹ്മദത്തന് ഗുരുതര പരിക്കേറ്റത്. ഈരാറ്റുപേട്ട സ്വദേശി രാജേഷ് പല്ലാട്ടിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ്. വീട്ടുപരിസരത്ത് തന്നെയാണ് തളച്ചിരുന്നത്. മൃഗഡോക്ടറെത്തി മരണം സ്ഥീരികരിക്കുകയായിരുന്നു.


അരുണാചൽ വനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നതാണ് പല്ലാട്ട് ബ്രഹ്‌മദത്തനെ. 25 വർഷമായി കേരളത്തിലുള്ള പല്ലാട്ട് ബ്രഹ്‌മദത്തന് ഏകദേശം 45 വയസാണ് പ്രായം അരുണാചല്‍ വനങ്ങളില്‍ തപ്പാന ആയിരുന്ന ആനയെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് കോട്ടയം പുതുപള്ളി പോത്തൻ വർഗീസ് അച്ചായൻ ആണ് .

തൃശൂർ പൂരമടക്കം പ്രമുഖ ഉത്സവങ്ങളിലെയും . കുന്നംകുളം മേഖലയിലെ പള്ളി പെരുനാളുകളിലും നിറ സാന്നിധ്യമായിരുന്നു . ഏറ്റുമാനൂര്‍ ,തിരുനക്കര ,ശക്തികുളങ്ങര ,തൊടുപുഴ തുടങ്ങി മഹാക്ഷേത്രങ്ങളില്‍ പ്രധാന തിടമ്പ് ബ്രഹ്മദത്തന് ആണ് തൃശൂർ പൂര പിറ്റേന്ന് ഗുരുവായൂരിൽ എത്തി ഭഗവാനെ വണങ്ങുന്നത് ഒരു അനുഷ്ടാനമായിരുന്നു
