Post Header (woking) vadesheri

മന്ത്രി ജനീഷിന് നേരെ ആക്രമണം, യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം.

Above Post Pazhidam (working)

ചാവക്കാട് : യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റും, സംസ്ഥാന യുവജന-കായിക വകുപ്പ് മന്ത്രിയുമായ ഒ.ജെ ജനീഷിനെ അക്രമിച്ച ഡി.വൈ.എഫ്.ഐ ഗുണ്ടകൾക്കെതിരെ യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പ്രതിഷേധ പ്രകടനം നടത്തി.

Poonthanam
Rugmani 700-200

ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി നിഖിൽ ജി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് നിസാമുദ്ധീൻ ആലുങ്ങൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷർബനൂസ് പണിക്കവീട്ടിൽ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി നവീൻ മുണ്ടൻ, ചാവക്കാട് മണ്ഡലം പ്രസിഡന്റ് ഷിഹാബ് മണത്തല എന്നിവർ സംസാരിച്ചു.

Vasudev Inn

ചാവക്കാട് നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് യൂത്ത് കോൺഗ്രസ് നേതാക്കളായ റാഷ് മുനീർ, അശ്വിൻ ചാക്കോ, അജ്മൽ വടക്കേകാട്, ജാസിം ചാലിൽ, ഫദിൻ രാജ്, ഫവാസ് കെ.കെ, ഹിഷാം കപ്പൽ, ഷിഹാബ് അകലാട്, ഷമീം ഉമ്മർ, അൻവർ അസൈനാരകത്ത്, നജീബ് അകലാട് എന്നിവർ നേതൃത്വം നൽകി.