Post Header (woking) vadesheri

മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട്: മദ്യലഹരിയിൽ യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ജീവന് അപകടകരമായ രീതിയിൽ അശ്രദ്ധമായി ബസ്സ് ഓടിച്ച ഡ്രൈവറെയും കണ്ടക്ടറെയും ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.തൃശ്ശൂർ വിയ്യൂർ പാടുക്കാട് സ്വദേശി രാജേഷ് (43), ഒളരി മനകോടി സ്വദേശി സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്.

Poonthanam
Rugmani 700-200


ശനിയാഴ്ച രാവിലെ യാണ് സംഭവം. ചാവക്കാട് പോലീസ് സ്റ്റേഷൻ ഗ്രേഡ് സബ് ഇൻസ്പെക്ടർ ജലീൽ കെ.ബി.യും സംഘവും പട്രോളിംഗ് നടത്തുന്നതിനിടയിലാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. പാവറട്ടി-ചാവക്കാട് റോഡിലൂടെ അശ്രദ്ധമായി പാഞ്ഞെത്തിയ സ്വകാര്യ ബസ്സ് ചാവക്കാട് ബസ് സ്റ്റാൻഡിന് സമീപം വെച്ച് പോലീസ് തടഞ്ഞുനിർത്തുകയായിരുന്നു.

Vasudev Inn

വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ ഡ്രൈവറുടെയും കണ്ടക്ടറുടെയും സംസാരത്തിൽ മദ്യത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇരുവരും മദ്യപിച്ചതായി കണ്ടെത്തി. തുടർന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്ത് ബസ് കസ്റ്റഡിയിലെടുത്തു
പ്രതികളെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി മദ്യപിച്ചതായി സ്ഥിരീകരിച്ചു.