Post Header (woking) vadesheri

പോക്സോ കേസ്, ചെസ്സ് മാസ്റ്റർക്ക് 35 വർഷ കഠിന തടവും പിഴയും

Above Post Pazhidam (working)

ഗുരുവായൂർ : കൗമാര കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ചെസ്സ് മാസ്റ്റർക്ക് 35 വർഷം കഠിന തടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും .പുന്നയൂർക്കുളം മന്നലാം കുന്ന് മേച്ചോ ട്‌ വീട്ടിൽ രാജൻ മകൻ രമേശ് 33 നെയാണ് കുന്നംകുളം പോക്സോ ജഡ്ജ് എസ് സുധീഷ് കുമാർ ശിക്ഷിച്ചത് പിഴസംഖ്യയിൽ ഒരു ലക്ഷം രൂപ അതിജീവിതയ്ക്കും നൽകാനും കോടതിവിധി ച്ചിട്ടുണ്ട്

Poonthanam

2024 നവംബർ മാസത്തിൽ കേസിന് ആസ്പദമായ സംഭവം നടന്നത് . 14 കാരിയായ പെൺ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ടീച്ചർ രക്ഷി താ ക്കളെ അറിയിച്ചതിനെ തുടർന്ന് കുട്ടിയെ കൗൺസിലിംഗ് നടത്തി. വടക്കേക്കാട് പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ രോഷിണി എടുത്തമൊഴിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും , വടക്കേക്കാട് പോലീസ് ഇൻസ്പെക്ടർമാരായിരുന്ന ആനന്ദ് സതീഷ് എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു

Vasudev Inn
Rugmani 700-200

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ എസ് ബിനോയ് ഹാജരായി . സീനിയർ സിവിൽ പോലീസ് ഓഫീസർ മിനിമോൾ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു

First Paragraph Jitesh panikar (working)