മഹാസമാധി ദിനാചരണം ഭക്തി സാന്ദ്രം.

Above Post Pazhidam (working)

ഗുരുവായൂർ: എസ്.എൻ.ഡി.പി ഗുരുവായൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ശ്രീനാരായണഗുരു മഹാസമാധി ദിനാചരണത്തിന്റെ രണ്ടാം ദിനം ഭക്തിസാന്ദ്രമായി. എസ്.എൻ.ഡി.പി ഗുരുവായൂർ യൂണിയൻ ഓഫീസ് ഹാളിൽ ചന്ദ്രബോസ് തന്ത്രികളുടെ കാർമികത്വ ത്തിൽ സർവ്വ ഐശ്വര്യ പൂജ നടത്തിയതോടേയാണ് ചടങ്ങുകൾക്ക് തുടക്കമായത്.

Poonthanam
Rugmani 700-200

തുടർന്ന് സ്വാഗതസംഘം രക്ഷാധികാരി ചുള്ളിപ്പറമ്പിൽ ശ്രീനിവാസൻ ദീപാർപ്പണം നടത്തി. കുടുംബ ജീവിതത്തിൽ ഈശ്വരീയ ഭക്തി, ഗുരുദേവ ദാർശനികതയിൽ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി, യൂണിയൻ പ്രസിഡണ്ട് പി.എസ്. പ്രേമാനന്ദൻ സമ്മേളന യോഗം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ട്രഷറർ പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.

Vasudev Inn

യൂണിയൻ വൈസ് പ്രസിഡണ്ട് എം.എ. ചന്ദ്രൻ, യൂണിയൻ സെക്രട്ടറി പി. എ. സജീവൻ, പഞ്ചായത്ത് കമ്മറ്റി അംഗം പി.വി. ഷണ്മുഖൻ, യൂണിയൻ കൗൺസിലർ ടി.വി. രാമചന്ദ്രൻ, യൂണിയൻ വനിതാ സംഘം പ്രതിനിധി ഗീതാ സഹദേവൻ, യൂണിയൻ കൗൺസിലർ കെ.ജി. ശരവണൻ, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സുജിത്ത് വാഴപ്പുള്ളി തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായി.