
പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

ചാവക്കാട്: പതിനേഴുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എടക്കഴിയൂര്‍ പാലക്കാരന്‍ വീട്ടില്‍ അമീറി(27)നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.


2023 ഡിസംബറിലും ജനുവരിയിലുമായാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

