
മമ്മിയൂർ കൃഷ്ണൻ കുട്ടി നായർ സ്മാരക പുരസ്കാരം കെ.സുകുമാരന്

ഗുരുവായൂർ: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മമ്മിയൂർ ദേവസ്വം നൽകി വരുന്ന ചുമർ ചിത്രാചാര്യൻ മമ്മിയൂർ കൃഷ്ണൻ കുട്ടി നായർ സ്മാരക പുരസ്കാരം ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം മുൻ വേഷം ആശാൻ കെ.സുകുമാരന് നൽകുവാൻ തീരുമാനിച്ചു.


ആർ.പരമേശ്വരൻ, വി.പി.ഉണ്ണികൃഷ്ണൻ, വി പി. ആനന്ദൻ എന്നിവരടങ്ങിയ പുരസ്കാര നിർണ്ണയ കമ്മിറ്റിയാണ് ഇദ്ദേഹത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. 15001രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

2026 ഒക്ടോബർ 10-ന് വൈകീട്ട് ദേവസ്വം നടരാജ മണ്ഡപത്തിൽ നടക്കുന്ന നവരാത്രി ആഘോഷത്തിന്റെ ഉദ്ഘാടന വേദിയിൽ വെച്ച് പുരസ്കാരംനൽകുന്നതാണെന്ന് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ, എക്സിക്യൂട്ടീവ് ഓഫീസർ ഷാജി എന്നിവർ അറിയിച്ചു.
