ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു

Above Post Pazhidam (working)

കുന്നംകുളം :പെരുമ്പിലാവ് കരിക്കാട് സെന്ററിൽ ബൈക്കും സ്കൂട്ടറും നേർക്കുനേർ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ഇന്ന് രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. എതിർദിശയിൽ വരികയായിരുന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.

Poonthanam
Rugmani 700-200


കോട്ടോൽ സ്വദേശി ഫാറൂഖ് (40), ഭാര്യ റഹീന (35), ചാലിശ്ശേരി സ്വദേശി റിഗാസ് (25), ചിറമനേങ്ങാട് സ്വദേശി മഹേഷ് (24) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഫാറൂഖിനെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

Vasudev Inn


അപകടത്തിൽ ഇരു വാഹനങ്ങളിലെയും യാത്രക്കാർക്കാണ് പരിക്കേറ്റത്. കൂടാതെ, ഇരു വാഹനങ്ങൾക്കും കാര്യമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പോലീസ് തുടർനടപടികൾ സ്വീകരിച്ചു.