അമലയും വിയറ്റ്നാം യൂണിവേഴ്സിറ്റിയും ധാരണാ പത്രത്തിൽ ഒപ്പിട്ടു

Above Post Pazhidam (working)

തൃശ്ശൂർ: മെഡിക്കൽ വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും വിയറ്റ്നാമിലെ ബുവോൻ മാ തുവോട്ട് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഫാർമസിയും (ബി.എം.യു.) ധാരണാപത്രത്തിൽ ഒപ്പുവച്ചു.

Poonthanam
Rugmani 700-200

മെഡിക്കൽ വിദ്യാഭ്യാസത്തിലെ മികച്ച രീതികൾ പരസ്പരം കൈമാറാനും ആരോഗ്യരംഗത്തെ പുതിയ അറിവുകളും നൈപുണ്യങ്ങളും വികസിപ്പിക്കാനും സഹകരണം ലക്ഷ്യമിടുന്നു. ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള അക്കാദമിക ബന്ധം വിപുലപ്പെടുത്തുന്നതോടൊപ്പം ഇരുസ്ഥാപനങ്ങളുടെയും ആഗോള സഹകരണ പ്രവർത്തനങ്ങളിൽ പുതിയ ചുവടുവയ്പ്പാണ് ഈ ധാരണാപത്രം.

Vasudev Inn

ബിഎംയു യൂണിവേഴ്സിറ്റി റെക്ടർ ഡോ.കോ ടീൻ ഡക്കും അമല മെഡിക്കൽ കോളേജ് ഡയറക്ടർ റവ. ഫാ. ജൂലിയസ് അറക്കൽ സി എം ഐ, അസോസിയേറ്റ് ഡയറക്ടർ ഡോ. ഫാ. ആന്റണി മണ്ണുമ്മൽ , ചീഫ് റിസർച്ച് അഡ്മിനിസ്ട്രേറ്റർ ഡോ. ജോബി തോമസ് , സീനിയർ സയന്റിസ്റ്റ് ഡോ. കായിൻ വടക്കൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.