കെ.പവൻകല്യാൺ ഗുരുവായൂരിൽ ദർശനം നടത്തി.

Above Post Pazhidam (working)

ഗുരുവായൂർ : ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി .കെ.പവൻകല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നു പുലർച്ചെയായിരുന്നു അദ്ദേഹത്തിൻ്റെ ക്ഷേത്ര ദർശനം. ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയ അദ്ദേഹത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ .എസ്.ഹരിഗോപാൽ, ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

Poonthanam
Rugmani 700-200

തുടർന്ന് ഉപമുഖ്യമന്ത്രിയെയും സംഘത്തെയും ക്ഷേത്രത്തിലേക്ക് ആനയിച്ചു.നാലമ്പലത്തിലെത്തി ശ്രീഗുരുവായൂരപ്പനെ അദ്ദേഹം തൊഴുത് പ്രാർത്ഥിച്ചു. ശ്രീ ഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ അദ്ദേഹം ഏറ്റുവാങ്ങി.

Vasudev Inn

മുൻ തൃശൂർ ജില്ലാ കളക്ടറും ഉപമുഖ്യമന്ത്രി പവൻകല്യാണിൻ്റെ ഓഫീസർ ഓൺ ഡ്യൂട്ടിയുമായ വി.ആർ.കൃഷ്ണ തേജയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു