സേവ്യർ ബോർഡ് പ്ലാറ്റിനം ജൂബിലി വാരാഘോഷം

Above Post Pazhidam (working)

​ഗുരുവായൂർ: ലിറ്റിൽ ഫ്ലവർ കോളേജിൽ സേവ്യർ ബോർഡ് പ്ലാറ്റിനം ജൂബിലി വാരാഘോഷം സമാപിച്ചു. 2026 സെപ്റ്റംബർ 7-ന് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജെ. ബിൻസിയുടെ നേതൃത്വത്തിൽ നടന്ന വൃക്ഷത്തൈ നടീൽ ചടങ്ങോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്.

Poonthanam
Rugmani 700-200

ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 8-ന് സേവ്യർ ബോർഡും എൻ.എസ്.എസ്. യൂണിറ്റ് 048-ഉം റെഡ് റിബൺ ക്ലബ്ബും സംയുക്തമായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ സഹകരണത്തോടെ രക്തദാന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സന്ദീപനി മദേഴ്‌സ് ഹോമിലെ വയോജനങ്ങൾക്ക് ഡിജിറ്റൽ സാക്ഷരത നൽകുന്നതിന് ‘പാം ഓഫ് കൈൻഡ്‌നെസ്’ (Palm of Kindness) എന്ന പേരിൽ ഒരു സാമൂഹിക സേവന പരിപാടിയും കോളേജ് നടത്തി .
​സെപ്റ്റംബർ 9-ന് “സെന്റ് ഫ്രാൻസിസിൻ്റെ ജീവിതശൈലിയും – നവ സാമൂഹിക സാഹചര്യവും” എന്ന വിഷയത്തിൽ നടന്ന സെമിനാർ ഫാ. ബിറ്റോ തലക്കോട്ടുർ നയിച്ചു.
​ഇതിനുപുറമെ, എൻ.എസ്.എസ്. യൂണിറ്റും (നമ്പർ 048) ഇംഗ്ലീഷ് വിഭാഗവും സംയുക്തമായി “കെയർ: ഫുഡ് ഫോർ ദി നീഡ്” (CARE: Food for the Need) എന്ന പേരിൽ ജീവകാരുണ്യ പരിപാടി സംഘടിപ്പിച്ചു.
​സെപ്റ്റംബർ 11-ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പുസ്തക ശേഖരണ യജ്ഞം (Book Drive) സംഘടിപ്പിച്ചു. ഇംഗ്ലീഷ്, സുവോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഭാഗങ്ങളും അസ്‌ത്ര (Astra) യൂണിയനും സംയുക്തമായി നടത്തിയ ഈ പരിപാടിയിലൂടെ ചാവക്കാട് സബ് ജയിലിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു.

Vasudev Inn

​ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും സേവ്യർ ബോർഡ് നോർത്ത് കേരള റീജിയൻ സെക്രട്ടറിയുമായ ഡോ. ജൂലി ഡൊമിനിക്, അസിസ്റ്റന്റ് പ്രൊഫസർ . സിസ്റ്റർ ഡാനി സി. ഫ്രാൻസിസ്, ‘ക്യാമ്പസ് ഫയർ’ കോ-ഓർഡിനേറ്റർ . ഡോ. സിസ്റ്റർ തെരേസ ജെ. ഹെലോയിസ്, ഇംഗ്ലീഷ് വിഭാഗം അധ്യക്ഷ ഡോ. ശിൽപ ആനന്ദ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ മിസ്സ് നിധീഷ വി ജെ എന്നിവർ നേതൃത്വം നൽകി.