ഗണേശോത്സവം, 15 ന് നിമജ്ജനം ദ്വാരക കടപ്പുറത്ത്.

Above Post Pazhidam (working)

ഗുരുവായൂര്‍: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 32 വര്‍ഷമായി നടത്തിവരുന്ന ഗണേശോത്സവം, 15 ന് ചൊവ്വാഴ്ച്ച ഗുരുവായൂരില്‍ വിപുലമായി നടത്തപ്പെടുമെന്ന് സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ: കെ.എസ്. പവിത്രന്‍, വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നുമായി ഗണേശ വിഗ്രഹങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ കൊണ്ടുവന്ന്, ഉച്ചയ്ക്ക് ഒന്നരയോടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഗുരുവായൂര്‍, മുതുവട്ടൂര്‍, ചാവക്കാട് വഴി വിനായക തീരത്തെത്തി (ദ്വാരക ബീച്ച്) കടലില്‍ നിമജ്ജനം ചെയ്യും.

Poonthanam
Rugmani 700-200

മുന്നൂറില്‍പരം ഗണേശ വിഗ്രഹങ്ങളും, പതിനായിരകണക്കിന് ഭക്തജനങ്ങളും ഘോഷയാത്രയില്‍ പങ്കെടുക്കും. പ്രധാന ഗണേശ വിഗ്രഹം നാളെ (വെള്ളി) വൈകീട്ട് 4 മണിയ്ക്ക് ഗുരുവായൂര്‍ മജ്ഞുളാല്‍ പരിസരത്ത് എത്തിചേരും. വാദ്യമേളങ്ങളോടും, താലപ്പൊലിയോടും സ്വീകരിയ്ക്കുന്ന വിഗ്രഹത്തെ, വിവിധ സംഘടനകളുടേയും, സമുദായങ്ങളുടേയും പ്രതിനിധികള്‍ ഹാരാര്‍പ്പണം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പ്രഭാഷണത്തിനുശേഷം, ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ശ്രീഗുരുവായൂരപ്പന് അഭിമുഖമായി സ്ഥാപിയ്ക്കും. തുടര്‍ന്നുള്ള നാലുദിവസം ഗണപതിഹോമം, ഭജന, ദീപാരാധന എന്നിവ നടത്തി വിഗ്രഹം ചൈതന്യവത്താക്കി നിമജ്ജന യോഗ്യമാക്കി തീര്‍ക്കും.

Vasudev Inn

ഗണേശോത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച്ച 5 മണിയ്ക്ക് ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌ക്കാരിക സന്ധ്യ, മഹാമണ്ഡലേശ്വര്‍ ആനന്ദഭവനം ഭാരതിസ്വാമി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറും, കേരള പി.എസ്.സി മുന്‍ ചെയര്‍മാനുമായ ഡോ: കെ.എസ്. രാധാകൃഷ്ണന് പുരസ്‌ക്കാരം നല്‍കി ആദരിയ്ക്കും. ഗണേശോത്സവത്തോടനുബന്ധിച്ച് ബാലഗണപതിയുടെ പ്രാധാന്യത്തെ മുന്‍നിര്‍ത്തി ചിത്രരചന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട് വാര്‍ത്താസമ്മേളനത്തില്‍ മൗനയോഗി ഡോ: ഹരിനാരായണന്‍, ടി.പി. മുരളി, പി. വത്സലന്‍, പുഷ്പ പ്രസാദ്, രവീന്ദ്രനാഥ്, രഘു ഇരിങ്ങപ്പുറം, എ.ഒ . ജഗന്നിവാസന്‍, ലോഹിതാക്ഷന്‍ എന്നിവരും പങ്കെടുത്തു .