അമലയിൽ കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി.

Above Post Pazhidam (working)

തൃശൂർ : കാൻസർ രോഗംമൂലം മുടി നഷ്ടമായ 100 പേർക്ക് അമല മെഡിക്കൽ കോളേജ് ആശുപത്രി, സൗജന്യമായി വിഗ്ഗുകളും സ്തനാർബുദം ബാധിച്ച രോഗികൾക്ക് 25 കൃത്രിമ സ്തനങ്ങളും സൗജന്യമായി വിതരണം ചെയ്തു. അമല ഓഡിറ്റോറിയത്തിൽ നടന്ന 42-ാംമത് സൗജന്യ വിഗ്ഗ് വിതരണം പ്രശസ്ത മജീഷ്യനും മാജിക് പ്ലാനറ്റ് സ്ഥാപകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് ഉത്‌ഘാടനം നിർവ്വഹിച്ചു.

Poonthanam
Rugmani 700-200

ദേവമാതാ സോഷ്യൽ കൗൺസിലർ ഫാ.ഡോ. ജിന്റോ ചിറയത്ത്‌ ., അദ്ധ്യക്ഷത വഹിച്ചു. ജോയിൻ്റ് ഡയറക്ടർ , ഫാ. ജെയ്സൺ മുണ്ടൻമാണി , കേശദാനം കോ ഓർഡിനേറ്റർ, പി.കെ. സെബാസ്റ്റ്യൻ, വെൽനസ്സ് വിഭാഗം മേധാവി, സിസ്റ്റർ നീമാ ഗ്രേസ് . , ഓൺകോളജിസ്റ്റ് ഡോ.ഫെബിൻ ആന്റണി, പ്രകാശ് പ്രാസ്‌കോ വയനാട്, അശ്വമേത് എം. കൊല്ലം എന്നിവർ സംസാരിച്ചു
ഇതിനോടകം 2791 കാൻസർ രോഗികൾക്ക് അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും സൗജന്യമായി വിഗ്ഗുകളും, സ്തനാർബുദ രോഗികൾക്ക് 1396 കൃത്രിമ സ്തനങ്ങളും സൗജന്യമായി വിതരണം ചെയ്തു , 2831 പുരുഷന്മാർ ഉൾപെടെ 3 വയസ്സു മുതൽ 70 വയസ്സു വരെയുള്ള സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 25178 പേർ ഈ സ്നേഹ കൂട്ടായ്മയിലേക്ക് 30 സെൻ്റീ മീറ്റർ നീളത്തിൽ മുടി ദാനം ചെയ്തു.

Vasudev Inn

അമല ആശുപത്രിയിൽ മാത്രമല്ല മറ്റ് ആശുപത്രികളിൽ ചികിത്സ തേടുന്ന കാൻസർ രോഗികൾക്കും അമല ആശുപത്രിയിലെ പാലിയറ്റീവ് വിഭാഗത്തിൽ നിന്നും വിഗ്ഗുകളും കൃത്രിമ സ്തനങ്ങളും സൗജന്യമായി നൽകുമെന്ന് ഫാദർ ജെയ്സൺ മുണ്ടൻമാണി പറഞ്ഞു. രോഗികൾ വിളിക്കേണ്ട നമ്പർ : 8078266872.