
കുറുക്കൻപാറയിൽ മൂന്നു പേരുടെ മരണം , കാറിലുണ്ടായിരുന്നവർ അറസ്റ്റിൽ

കുന്നംകുളം: കുറുക്കൻപാറ വാഹനപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന മൂന്ന് പേർ അറസ്റ്റിൽ. ആർത്താറ്റ് സ്വദേശികളായ ഏറത്ത് പറമ്പിൽ വീട്ടിൽ അജിത്ത്, പൊലിയത്ത് വീട്ടിൽ ഡാനിഷ്, പാമ്പിങ്ങൽ വീട്ടിൽ ഷിജിൽ എന്നിവരാണ് അറസ്റ്റിലായത്. കാറിലുണ്ടായിരുന്ന ഇവർ അപകടശേഷം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടുകയായിരുന്നു.

കാർ ഓടിച്ച ബെൻ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. ഇയാളെ കണ്ടെത്താൻ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സംഘം കുന്നംകുളത്തെ ബാറിൽ നിന്നും മദ്യപിച്ച ശേഷം അമിതവേഗതയിൽ വരുമ്പോഴായിരുന്നു അപകടം.


പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ വൈകീട്ട് ഏഴുമണിക്ക് എടക്കയൂർ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ കബറടക്കി. നൂറുകണക്കിന് പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്കഴിഞ്ഞ പത്ത് വര്‍ഷമായി മുനീര്‍ സൗദി അറേബ്യയില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിചെയ്തു വരികയായിരുന്നു.
നാലുമാസത്തെ ലീവിനെത്തിയ മുനീര്‍ ഒക്‌ടേബര്‍ അവസാനം മടങ്ങാന്‍ ഇരിക്കുകയായിരുന്നു. സൗദിയിൽ ഉള്ള മറ്റൊരു സഹോദരന്‍ മുജീബ് അപകടവിവരമറിഞ്ഞ് മുജീബ് നാട്ടിലെത്തി .സഹോദരി റുബീന

