

ഗുരുവായൂർ : ലിറ്റിൽ ഫ്ലവർ കോളേജിലെ രസതന്ത്ര വിഭാഗവും റിസർച്ച് ഡെവലപ്‌മെന്റ് കൗൺസിലും ചേർന്ന് “TRI – WITH AI: International Workshop on AI Tools for Higher Education” സംഘടിപ്പിച്ച അന്താരാഷ്ട്ര ശിൽപ്പശാല ഡോ. മുഹമ്മദ് അമാൻ കെ ഉദ്ഘാടനം ചെയ്തു . പ്രിൻസിപ്പൽ . സിസ്റ്റർ ഡോ. ജെ. ബിൻസിയുടെ അധ്യക്ഷത വഹിച്ചു


ഉന്നത വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും AI ടൂളുകളുടെ പ്രയോജനം പരിചയപ്പെടുത്തുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഡാറ്റാ അനാലിസിസ്, വിഷ്വലൈസേഷൻ, സാഹിത്യശേഖരണം, റഫറൻസ് മാനേജ്മെന്റ്, ഗവേഷണ രചന, പ്രസിദ്ധീകരണ തന്ത്രങ്ങൾ തുടങ്ങിയ മേഖലകളിലെ AI അധിഷ്ഠിത ടൂളുകളിൽ പരിശീലനം നൽകി.

ഡോ. മുഹമ്മദ് അമാൻ കെ, അഞ്ജലി വാലാടി പള്ളിയാലിൽ എന്നിവർ റിസോഴ്സ് പേഴ്സൺമാരായി പങ്കെടുത്തു. വിവിധ സ്ഥാപനങ്ങളിൽ നിന്നായി നൂറിലധികം അധ്യാപകരും ഗവേഷകരും വിദ്യാർഥികളും പങ്കെടുത്തു.
