Post Header (woking) vadesheri

ബെന്നി ബഹന്നാന്റെ പേര മകൾക്ക് ഗുരുവായൂരിൽ ഭാരതനാട്യ അരങ്ങേറ്റം

Above Post Pazhidam (working)

ഗുരുവായൂർ : ചാലക്കുടി എം. പി ബെന്നി ബഹന്നാന്റെ പേര മകൾ ഇവ സൂസൻ തോമസിന്റെ ഭാരതനാട്യ അരങ്ങേറ്റം ഗുരുവായൂർ മേല്പത്തൂർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കൊച്ചി- കാക്കനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്ററിലെ പത്തോളം വരുന്ന നർത്തകി മാർ അണിചേർന്ന നൃത്ത സുധയിലാണ് ഇവ സൂസൻ തോമസും അരങ്ങേറിയത്.

First Paragraph Jitesh panikar (working)

ഡോ : കെ കെ എൻ കുറുപ്പിന്റെ മകൾ ഡോ :മീന കുറുപ്പിന്റെ കീഴിൽ നൃത്തം അഭ്യസിച്ച അന്ന മേരി തോമസ് അപർണ്ണ സി. അർപ്പിത ലക്ഷ്മി, ദിവ്യ ഗൗരി, ദുർഗ്ഗ കൃഷ്ണ, ജാൻ വി മോഹൻ, സൻസ്കൃതി എസ് നമ്പ്യാർ, സ്പന്ദന എസ് മേനോൻ, സുഹാന ആൻ റോഷൻ എന്നീ വിദ്യാർഥികളും ഇവ സൂസൻ തോമസിനെ കൂടാതെ നൃത്ത സംഘത്തിൽ ഉണ്ടായിരുന്നു. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഇവ സൂസൻ തോമസിന്റെ മാതാപിതാക്കൾ മൂക ബധിരർ ആണ്.

വൈകീട്ട് 6.30 മണിക്ക് മേല്പത്തൂർ ഓഡിറ്റോറിയത്തിൽ ബെന്നി ബെഹന്നാൻ എം. പി, മുൻ കാലികറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ :കെ. കെ. എൻ കുറു പ്പ് എന്നിവർ ചേർന്ന് ചടങ്ങിന് ദീപം തെളീച്ചു .