കറുകമാട് മുല്ല പുഴ ജലോത്സവം, താണിയനും വടക്കുംപുറവും ജേതാക്കളായി.

Above Post Pazhidam (working)

ചാവക്കാട് : തൃശ്ശർ ജില്ലാ പഞ്ചായത്തും കറുകമാട് കലാ സാംസ്കാരിക വേദിയും സംയുക്തമായി ഡോ. എപിജെ അബ്ദുൽ കലാം എവർറോളിങ്ങ് ട്രോഫിയ്ക്ക് വേണ്ടിയുള്ള കറുകമാട് മുല്ല പുഴ ജലോത്സവം ആവേശകരമായി.

Poonthanam

എ ഗ്രേഡ്, ബിഗ്രേഡ് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ എ ഗ്രേഡ് വിഭാഗത്തിൽ ശ്രീമുരുഖ ബോട്ട് ക്ലബ്ബ് ഒരുമനയൂരിന്റെ താണിയൻ ജേതാക്കളായി. വീരസേനാപതി ബോട്ട് ക്ലബ് ഒരുമനയൂരിന്റെ ഗരുഡൻ, വടക്കൻ ബ്രദേഴ്സ് തൃശൂരിന്റെ പൊഞ്ഞനത്തമ്മയും രണ്ടും മൂന്നാം സ്ഥാനത്തും കരസ്ഥമാക്കി.

Vasudev Inn
Rugmani 700-200

ബി ഗ്രേഡ് വിഭാഗത്തിൽ ജലസംഘം ബോട്ട് ക്ലബ്ബ് മൂപ്പെട്ടിത്തറയുടെ വടക്കുംപുറം ജേതാക്കളായി സെൻറൈസ് ഒരുമനൂരിന്റെ സെൻറ് ജോസഫ് നമ്പർ 2, ബി സി എൻ നടുവിൽ കരയുടെ ജിബിതട്ടകൻ രണ്ട് മൂന്ന് സ്ഥാനങ്ങൾ കൈവരിച്ചു

ആവേശകരമായ ജലോത്സവം ഗുരുവായൂർ എംഎൽഎ എൻ.കെ അക്ബർ ജല ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ജില്ല പഞ്ചായത്ത് മെമ്പർ ശ്രീഷ്മ ബാബുരാജ് അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് മുഖ്യാതിഥിയായി.

First Paragraph Jitesh panikar (working)

കറുകമാട് കലാസാംസ്കാരിക വേദി പ്രസിഡൻറ് അബ്ദുൽ റഹീം, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ.കെ ഷിബു, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡൻറ് പി.എം താഹിർ, എ.വി ഗഫൂർ, വി. അഷ്റഫ് സൽവ ഗ്രൂപ്പ്, അമീർ നാലുമണിക്കാറ്റ്, ശിവശങ്കർ ചെറുതുരുത്തി, വി.എം സാഹിദ്, വി. മജീദ്‌, വി. ഉമ്മർ ഹാജി, ഷെജീറ ഷാഹിർ, ശുഹൈബ് എന്നിവർ സംസാരിച്ചു.  ജലോത്സവത്തിൽ ആയിരങ്ങൾ പങ്കെടുത്തു.