Post Header (woking) vadesheri

കണ്ണന് മുന്നിൽ നെറ്റിയിൽ സിന്ദൂരമണിഞ്ഞത് 367 യുവതികൾ

Above Post Pazhidam (working)

ഗുരുവായൂർ : ചിങ്ങമാസത്തിലെ രണ്ടാം ഞായറാഴ്‌ചയും ഗുരുവായൂരപ്പനെ സാക്ഷിയാക്കി വരണമാല്യം അണിയാൻ വൻ തിരക്ക് . ഉച്ചയ്ക്ക് ഒരു മണി വരെ 367 വിവാഹങ്ങൾ ഭംഗിയായി പൂർത്തിയായി. ചെയർമാൻ .എ.വി.ഗോപിനാഥിൻ്റെയും അഡ്മിനിസ്ട്രേറ്റർ എസ് ഹരിഗോപാലിൻ്റെയും നേതൃത്വത്തിൽ ദേവസ്വം ജീവനക്കാരും പോലീസും കൈകോർത്ത് സേവനത്തിനിറങ്ങിയതോടെ ഗുരുവായൂരിൽ വിവാഹ പൂരം രണ്ടാം ഞായറാഴ്ചയും സമംഗളം നടന്നു.

First Paragraph Jitesh panikar (working)

രാവിലെ ഏഴു മണിയോടെ തന്നെ വിവാഹങ്ങൾ നൂറ് കടന്നു. സ്കൂൾ അവധിക്കാലമായതിനാൽ ദർശനത്തിനും തിരക്കേറി. ദീപസ്തംഭത്തിന് മുന്നിൽ നിന്നുള്ള ദർശനത്തിനായി കിഴക്കേ നടയിൽ നിന്നും മേൽപുത്തൂർ ആഡിറ്റോറിയത്തിന് സമീപം വഴി പ്രത്യേക വഴിയൊരുക്കി. പൂജാ നേരങ്ങളിൽ നട അടച്ച നേരമൊഴികെ,
ഉച്ചയ്ക്ക് പതിനൊന്നു പത്തു വരെ 362 വിവാഹങ്ങൾ നടന്നു.

രാവിലെ നാലു മണിക്ക് തന്നെ 6 മണ്ഡപങ്ങളിൽ തുടർച്ചയായി വിവാഹങ്ങൾ ആരംഭിച്ചിരുന്നു. ദേവസ്വം ചെയർമാനും അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാലും ടെമ്പിൾ സി.ഐ ജയപ്രദീപും പുലർച്ചെ തന്നെ കിഴക്കേ നടയിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വമേകി. ക്ഷേത്രനഗരിയുടെ നിയന്ത്രണവും പോലീസ് ഏറ്റെടുത്തു.
രാവിലെ 11.10 മണിയോടെ ശീട്ടാക്കിയ 372 ൽ
362 വിവാഹങ്ങളും പൂർത്തിയായി. ഒരു മണിയോടെ തത്സമയ ബുക്കിങ്ങ് ഉൾപ്പെടെ 367 വിവാഹങ്ങൾ നടന്നു.

സെക്യുരിറ്റി സൂപ്പർവൈസർ എസ്.സുബ്രഹ്മണിയുടെയും സൂപ്പർവൈസർ സുനിൽകുമാറിൻ്റെയും നേതൃത്വത്തിൽ നൂറിലേറെ ദേവസ്വം സുരക്ഷാ ജീവനക്കാരായ വിമുക്ത ഭടൻമാർ കല്യാണ ചടങ്ങും ദർശനവും പരാതി രഹിതമായും സമയബന്ധിതമായും പൂർത്തീകരിക്കാൻ ഭക്തർക്ക് സേവനമേകി.

First Paragraph Jitesh panikar (working)

ക്ഷേത്രം ഡി.എ
എം രാധ, പി.ആർ.ഒ വിമൽ ജി നാഥ്, അസി.മാനേജർ സി.ആർ.
ലെജുമോൾ,ഹെൽത്ത് വിഭാഗത്തിലെ എച്ച്.ഐമാർ, ക്ഷേത്രം സുരക്ഷാ വിഭാഗത്തിലെ ജീവനക്കാർ, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ് പ്രവർത്തകർ എന്നിവർ
വിവാഹ ചടങ്ങും ക്ഷേത്ര ദർശനവും സുഗമമായി നടത്താൻ രംഗത്തിറങ്ങിയിരുന്നു.
വിവാഹ ചടങ്ങുകളുടെ രജിസ്ട്രേഷനായി നഗരസഭയും അധിക ജീവനക്കാരെ നിയോഗിച്ചിരുന്നു..